റോം: മുസോളിനി എന്നു കേൾക്കുേമ്പാൾ ഇറ്റലിയും ലോകവും നെറ്റിചുളിക്കും. ഫാഷിസ്റ്റ് ഏകാധിപതിയായ ബെനിറ്റോ മുസോളിനി അത്രയേറെ ഭീകരനാണ് അവർക്ക്. എന്നാൽ, പുതുതലമുറയിലെ മറ്റൊരു മുസോളിനിക്കായി ഇറ്റലിക്കാർക്ക് കൈയടിക്കാനും മടിയില്ല.
ബെനിറ്റോ മുസോളിനിയുടെ കൊച്ചുമകൻ റൊമോനാ േഫ്ലാറൈനി മുസോളിനിയാണ് അവൻ. ഫുട്ബാൾ മൈതാനത്ത് പേരെടുക്കുന്ന േഫ്ലാറൈനി മുസോളിനി സീരി 'എ'യിലെ കരുത്തരായ ലാസിയോയുടെ അണ്ടർ 19 ടീമുമായി കഴിഞ്ഞ ദിവസം കരാറിൽ ഒപ്പിട്ടു. മുസോളിനിയുടെ നാലാമത്തെ മകൻ റൊമാനോയുടെ മകളും മുൻ യൂറോപ്യൻ പാർലമെൻറ് അംഗവുമായ അലസാന്ദ്രയുടെ മകനാണ് േഫ്ലാറിയാനി.
അതേസമയം റൊമനോയുടെ വരവിൽ ഇറ്റലിയിലെ മാധ്യമങ്ങൾ ചില സംശയങ്ങളുയർത്തുന്നുണ്ട്. തീവ്രവലതുപക്ഷ നിലപാടുകളെ ക്ലബ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് നേരത്തേയും വിവാദം ഉയർന്നിരുന്നു. ക്ലബ് ആരാധകർ വംശീയ ബാനറുകൾ ഉയർത്തുകയും ഫാസിസ്റ്റ് ഗാനങ്ങൾ മുഴക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.
അതേ സമയം റൊമാനേയെക്കുറിച്ച് അദ്ദേഹത്തിന്‍റെ യൂത്ത് അക്കാദമി കോച്ച് മൗറേ ബിയാൻചെസ്സിക്ക് നൂറുനാവാണ്. താരം ടീമിൽ കളിപ്പിച്ചില്ലെങ്കിൽ പോലും പരാതി പറയാറില്ലെന്നും വളർന്നുവരുന്ന താരവുമാണെന്ന് ബിയാൻചെസ്സി പറഞ്ഞു. അവന്‍റെ കുടുംബപ്പേരിലല്ല, കളിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ മാത്രമാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.