ലീഡ്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സിനെതിരെ ലിവർപൂളിന് വൻ ജയം. ഒന്നിനെതിരെ ആറു ഗോളിനാണ് ലീഡ്സിനെ അവരുടെ തട്ടകത്തിൽ ലിവർപൂൾ തകർത്തെറിഞ്ഞത്. മുഹമ്മദ് സലാഹും ഡിയോഗോ ജോട്ടയും ഇരട്ട ഗോൾ നേടി. 30 മത്സരങ്ങളിൽ 47 പോയന്റുമായി എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
31ൽ 29 പോയന്റുമായി ലീഡ്സ് 16ാമതും. 35ാം മിനിറ്റിൽ കോഡി ഗാക്പോയാണ് അക്കൗണ്ട് തുറന്നത്. 39ൽ സലാഹിന്റെ ഗോളെത്തി. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് പിന്നിടവെ ലൂയിസ് സിനിസ്റ്റെര ആതിഥേയർക്കായി ഒരു ഗോൾ മടക്കി. എന്നാൽ, 52ൽ ജോട്ട സ്കോർ ചെയ്തു. പിന്നാലെ സലാഹും (64) ജോട്ടയും (73) ഡാർവിൻ നൂണെസും (90) ദൗത്യം ഭംഗിയാക്കിയതോടെ ലിവർപൂൾ വലിയ മാർജിനിൽ ജയം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.