ബാഴ്സലോണ: ആരാധകലോകം കാത്തിരുന്ന പോരാട്ടത്തിന് ഇന്ന് നൂകാംപ് വേദിയാവുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിെൻറ അവസാന ഗ്രൂപ് റൗണ്ടിൽ ബാഴ്സലോണയും യുവൻറസും മുഖാമുഖമെത്തുേമ്പാൾ അരങ്ങൊരുങ്ങുന്നത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാേനാ റൊണാൾഡോയും തമ്മിലെ അങ്കത്തിന്.
'ജി'യിൽനിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി നേരേത്തതന്നെ നോക്കൗട്ട് ഉറപ്പിച്ചവരാണ് ബാഴ്സയും യുവൻറസും. എന്നാൽ, സൂപ്പർതാരങ്ങളുടെ പോരാട്ടമെന്ന നിലയിൽ മത്സരം ശ്രദ്ധേയമാവും. ആദ്യ പാദത്തിൽ ബാഴ്സ ടൂറിനിൽ യുവൻറസിനെ നേരിട്ടെങ്കിലും ക്രിസ്റ്റ്യാനോക്ക് കോവിഡ് ബാധിച്ചതിനാൽ താരപോരാട്ടത്തിനുള്ള അവസരം നഷ്ടമായി.
2018ൽ ക്രിസ്റ്റ്യാനോ സ്പെയിൻ വിട്ട് ഇറ്റലിയിലേക്ക് കൂടുമാറിയശേഷം ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ് 'എച്ചി'ലാണ് ഇന്ന് മരണപ്പോരാട്ടം. മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, ലൈപ്സിഷ് എന്നിവർക്ക് ഒമ്പതു പോയൻറാണുള്ളത്. ഇന്ന് രാത്രിയിൽ ലൈപ്സിഷ് മാഞ്ചസ്റ്റർ യുനൈറ്റഡിനെയും പി.എസ്.ജി ബസക്സെഹിറിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.