പാരിസ്: ഈ വർഷത്തെ ബാലൺഡിഓർ ആരു നേടുമെന്നറിയാൻ രണ്ടു മാസം കൂടി കാത്തിരിക്കണം. എങ്കിലും ആ ഗ്ലാമർ താരത്തെ കണ്ടെത്താനുള്ള വോട്ടിങ് ആരംഭിച്ചു കഴിഞ്ഞു. നിരവധി ഘട്ടങ്ങൾക്കൊടുവിലാണ് േലാകത്തെ ഏറ്റവും മൂല്യമുള്ള ഫുട്ബാൾ താരത്തെ കണ്ടെത്തുന്നത്. നിലവിൽ 30 അംഗ പട്ടികയാണ് പുരസ്കാരം നൽകുന്ന ഫ്രാൻസെ ഫുട്ബാൾ മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്. ഇവരിൽ നിന്ന് ആദ്യ ഘട്ട വോട്ടെടുപ്പിലെ ഫലം പരിശോധിച്ച് അവസാന പത്തു പേരുടെയും പിന്നാലെ മൂന്ന് പേരുടെയും ചുരുക്കപ്പട്ടികയുണ്ടാക്കും. വിവിധ രാജ്യങ്ങളുടെയും ക്ലബുകളുടെയും കോച്ചുമാരും ക്യാപ്റ്റന്മാരും സ്പോർട്സ് ജേർണലിസ്റ്റുകളും വോട്ടിങ്ങിൽ പങ്കെുടുക്കും. പൊസിഷണൽ വോട്ടിങ് സിസ്റ്റമാണ് രീതി. ഓരോരുത്തർക്കും അഞ്ച്, മൂന്ന്, ഒന്ന് വീതം പോയന്‍റുകളുള്ള മൂന്നു വോട്ടുകൾ നൽകാം. ആകെ പോയന്‍റുകൾ കൂട്ടിനോക്കിയാണ് ജേതാവിനെ കണ്ടെത്തുന്നത്.
Messi, Benzema, Lewandowski : trois candidats au Ballon d'Or
— L'ÉQUIPE (@lequipe) October 12, 2021
À un peu plus d'un mois et demi de la remise du Ballon d'Or, le 29 novembre, trois candidatures peuvent sortir du lot https://t.co/uCH4fkisS8 pic.twitter.com/7ENwv7miUE
ഫൈനൽ ലിസ്റ്റ് ആയിട്ടില്ലെങ്കിലും ആദ്യ ഘട്ട വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് പത്രം 'ലെ'ക്വീപ്' പറയുന്നത് ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് വോട്ട് വളരെ കുറവാണെന്നാണ്.
സൂപ്പർ താരം ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോർജീനിേയാ, കരീം ബെൻസേമ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവാരാണ് വോട്ടിൽ മുന്നിലെന്നാണ് വിവരം.
Voici les unes du journal L'Équipe du mardi 12 octobre 2021.
— L'ÉQUIPE (@lequipe) October 12, 2021
🗞 : https://t.co/6MrBdwzO65 pic.twitter.com/upULfXxe4P
ആദ്യ ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ പത്തുപേരുടെ ലിസ്റ്റ് പുറത്തുവിടും. അവസാന പത്തിലും പി.എസ്.ജി താരം നെയ്മർ ഉണ്ടാവാനിടയില്ലെന്നും 'ലെ'ക്വീപ്' പത്രം പറയുന്നു.
L'EQUIPE | This year, Copa America champion Leo Messi is still the favorite to win the Ballon d'Or⭐ pic.twitter.com/xHhFcG4YOZ
— Ayush ⚡ (@idoknowball) October 12, 2021
30 അംഗ പട്ടിക ഇങ്ങനെ:
1. സീസര്‍ അസ്പ്ലിക്യൂറ്റ
2. നിക്കോലോ ബരേല
3. കരിം ബെൻസേമ
4. ലിയാനാര്‍ഡോ ബൊനൂച്ചി
5. ജോര്‍ജീനിയോ ചെല്ലിനി
6. കെവിന്‍ ഡിബ്രുയിന്‍
7. റൂബന്‍ ഡിയസ്
8. ജിയാലൂജി ഡോണറുമ്മ
9. ബ്രൂണോ ഫെര്‍ണാണ്ടസ്
10. ഫില്‍ ഫോഡന്‍
11. എര്‍ലിംങ് ഹാലന്‍റ്
12.ജോര്‍ജീന്യോ
13. ഹാരി കെയ്ന്‍
14. എന്‍ഗോളോ കാന്‍റെ
15. സിമോണ്‍ കെജര്‍
16. റൊബേര്‍ട്ട് ലെവൻഡോവ്സ്കി
17. റൊമേലു ലുക്കാക്കു
18. റിയാദ് മെഹ്റെസ്
19. ലൗടാരോ മാര്‍ട്ടിനസ്
20. കെയ്ലിയന് എംബാപ്പെ
21. ലയണല്‍ മെസി
22. ലൂക്കാ മോഡ്രിച്ച്
23. ജെറാദ് മൊറേനോ
24. മാസണ്‍ മൗണ്ട്
25. നെയ്മര്‍
26. പെഡ്രി
27. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
28. മുഹമ്മദ് സലാഹ്
29. റഹീം സ്‌റ്റെര്‍ലിങ്
30. ലൂയിസ് സുവാരസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.