ഓട്ടോഗ്രാഫ് നൽകുന്നതിനിടെ ലെവൻഡോവ്സ്കിയുടെ വാച്ച് കവർന്നു

ബാഴ്സലോണ: ബാഴ്സലോണ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ വിലപിടിപ്പുള്ള വാച്ച് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ മോഷണം പോയി.

പരിശീലനത്തിനായെത്തിയ പോളണ്ട് സൂപ്പർതാരം കാറിൽനിന്നിറങ്ങി കാത്തുനിന്നിരുന്ന ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെയാണ് ഒരാൾ വാച്ച് കവർന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഇയാളെ പിടികൂടുകയും വാച്ച് കണ്ടെടുക്കുകയും ചെയ്തു. 70,000 യൂറോ (ഏകദേശം 56 ലക്ഷം രൂപ) വിലയുള്ളതായിരുന്നു വാച്ച്.

Tags:    
News Summary - Lewandowski's watch was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.