പാരിസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി കന്നി കിരീടം സ്വപ്നം കാണുന്നതിനിടയിൽ,2020-21 ഫ്രഞ്ച് സീസണ് തുടക്കം. സീസൺ തുടങ്ങുന്നത് വൈകിയാൽ മത്സരങ്ങളുടെ ക്രമീകരണങ്ങൾക്ക് തടസമാവുമെന്ന് കണ്ടാണ് ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ ചാമ്പ്യൻസ് ലീഗ് കലാശക്കൊട്ടിന് കാത്തിരിക്കാതെ മത്സരങ്ങൾ ആരംഭിച്ചത്.
ബോർഡക്സ് -എഫ്.സി നാൻറസ് തമ്മിൽ നടന്ന ഉദ്ഘാടന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മറ്റൊരു മത്സരത്തിൽ ആൻഗേഴ്സ് ഡിയോണിനെ 1-0ത്തിന് തോൽപിച്ചു. ഞായറാഴ്ച മുൻ ചാമ്പ്യന്മാരായ മോണകോയുൾപ്പെടെ ആറു ടീമുകൾ കളത്തിലിറങ്ങും. 29നാണ് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയുടെ ആദ്യ മത്സരം.
വൈകാതെ യൂറോപ്പിലെ മറ്റു ലീഗുകളും ഉടൻ തന്നെ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.