ലയണൽ മെസ്സി ബൈജൂസ് ബ്രാൻഡ് അംബാസിഡർ

ന്യൂഡൽഹി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ബൈജൂസ് ബ്രാൻഡ് അംബാസിഡറാവുന്നു. കമ്പനിയുടെ സാമുഹിക സ്വാധീന വിഭാഗമായ എജ്യുക്കേഷൻ ഫോർ ആൾ എന്ന കാമ്പയിനിന്റെ ഭാഗമായാണ് മെസ്സിയെത്തുക.

അർജന്റീന ഫുട്ബാൾ താരമായ മെസ്സി എല്ലാവർക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ കാമ്പയിനാണ് എത്തുകയെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. മെസ്സിയെ പോലുള്ള താരത്തെ അംബാസിഡറായി അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

താഴ്ന്നനിലയിൽ നിന്നും ഉയർന്നുവന്ന താരമാണ് മെസ്സി. ബൈജൂസിന്റെ എജ്യുക്കേഷൻ ഫോർ ആൾ എന്ന കാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡറാകാൻ മെസ്സിയല്ലാതെ മറ്റൊരുമില്ലെന്ന് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരിൽ ഒരാളാണ് മെസ്സി. ഈ കൂട്ടുകെട്ട് ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. വലിയ സ്വപ്നങ്ങൾ കാണാനും അതിനായി പഠിക്കാനും അതവർക്ക് പ്രചോദനം നൽകുമെന്നും ദിവ്യ ഗോകുൽനാഥ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Lionel Messi Is BYJU'S Global Brand Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.