ബാലൺ ഡി ഓർ പുരസ്കാരം: 30 അംഗ ലിസ്റ്റിൽ മെസ്സിയില്ല, ക്രിസ്റ്റ്യാനോയുണ്ട്

പാരിസ്: ലോക ഫുട്ബാളിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തിനായി പരിഗണിക്കുന്ന 30 കളിക്കാരുടെ ആദ്യലിസ്റ്റ് സംഘാടകരായ ഫ്രാൻസ് ഫുട്ബാൾ മാഗസിൻ പുറത്തുവിട്ടു. നിലവിലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവും ആധുനിക ഫുട്ബാളിലെ മിന്നും താരവുമായ ലയണൽ മെസ്സി 30 അംഗ ലിസ്റ്റിൽ ഇടംപിടിച്ചിട്ടില്ല. ഏഴു തവണ ബാലൺ ഡി ഓർ നേടിയ വിസ്മയമായ അർജന്റീനക്കാരൻ 2006നുശേഷം ഇതാദ്യമായാണ് പുരസ്കാരത്തിനായുള്ള അന്തിമ ലിസ്റ്റിൽ ഇടംപിടിക്കാതെ പോകുന്നത്. ബാഴ്സലോണയിൽനിന്ന് പാരിസ് സെന്റ് ജെർമെയ്നിലേക്ക് കൂടുമാറിയ മെസ്സിക്ക് ക്ലബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതാണ് ലിസ്റ്റിൽനിന്ന് പുറത്താകാൻ കാരണം. ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനോടു തോറ്റ് പി.എസ്.ജി പുറത്തായിരുന്നു.

അതേസമയം, പോർചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ 30 അംഗ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സാധ്യതാ ലിസ്റ്റിൽ മുൻപന്തിയിലുള്ള കരീം ബെൻസേമ ഉൾപെടെ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ് ജേതാക്കളായ റയൽ മഡ്രിഡിൽനിന്ന് ആറുപേർ 30 അംഗ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി, ചാമ്പ്യൻസ് ലീഗ് റണ്ണറപ്പായ ലിവർപൂൾ ടീമുകളിൽനിന്നും ആറുപേർ വീതം ലിസ്റ്റിൽ ഇടംനേടി.

ബാലൺ ഡി ഓർ 2022 ​നോമിനികൾ

1. കരീം ബെൻസേമ (ഫ്രാൻസ്, റയൽ മഡ്രിഡ്)

2. തിബോ കർട്ടുവ (ബെൽജിയം, റയൽ മഡ്രിഡ്)

3. മുഹമ്മദ് സലാഹ് (ഈജിപ്ത്, ലിവർപൂൾ)

4. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർചുഗൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്)

5. കിലിയൻ എംബാപ്പെ (ഫ്രാൻസ്, പി.എസ്.ജി)

6. റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്, ബാഴ്സലോണ)

7. ഹാരി കെയ്ൻ (ഇംഗ്ലണ്ട്, ടോട്ടൻഹാം)

8. സാദിയോ മാനെ (സെനഗൽ, ബയേൺ മ്യൂണിക്ക്)

9. വിനീഷ്യസ് (ബ്രസീൽ, റയൽ മഡ്രിഡ്),

10. ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ, റയൽ മഡ്രിഡ്)

11. കാസിമിറോ (ബ്രസീൽ, റയൽ മഡ്രിഡ്)

12. യോവോ കാൻസലോ (പോർചുഗൽ, മാഞ്ചസ്റ്റർ സിറ്റി)

13. കെവിൻ ​ഡി ബ്രൂയിൻ (ബെൽജിയം, മാഞ്ചസ്റ്റർ സിറ്റി)

14. എർലിങ് ഹാലാൻഡ് (നോർവെ, മാഞ്ചസ്റ്റർ സിറ്റി)

15. ഫിൽ ഫോഡൻ (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി)

16. ഫാബിഞ്ഞോ (ബ്രസീൽ, ലിവർപൂൾ)

17. റാഫേൽ ലിയാവോ (പോർചുഗൽ, എ.സി മിലാൻ)

18. ട്രെന്റ് അലക്സാണ്ടർ ആർനോൾഡ് (ഇംഗ്ലണ്ട്, ലിവർപൂൾ)

19. സെബാസ്റ്റ്യൻ ഹാലർ (ഐവറി കോസ്റ്റ്, ബൊറൂസിയ ഡോർട്മുണ്ട്)

20. റിയാദ് മെഹറസ് (അൽജീരിയ, മാഞ്ചസ്റ്റർ സിറ്റി)

21. ജോഷ്വ കിമ്മിച്ച് (ജർമനി, ബയേൺ മ്യൂണിക്ക്)

22. മൈക് മൈഗ്നാൻ (ഫ്രാൻസ്, എ.സി. മിലാൻ)

23. ഡാർവിൻ നൂനെസ് (ഉറുഗ്വെ, ലിവർപൂൾ)

24. ക്രിസ്റ്റഫർ കുൻകു (ഫ്രാൻസ്, ലൈപ്സിഷ്)

25. അന്റോണിയോ റൂഡിഗർ (ജർമനി, റയൽ മഡ്രിഡ്)

26. വിർജിൽ വാൻഡൈക് (നെതർലൻഡ്സ്, ലിവർപൂൾ)

27. സൺ ഹ്യൂങ് മിൻ (ദക്ഷിണ കൊറിയ, ടോട്ടൻഹാം)

28. ബെർണാഡോ സിൽവ (പോർചുഗൽ, മാഞ്ചസ്റ്റർ സിറ്റി)

29. ലൂയി ഡയസ് (കൊളംബിയ, ലിവർപൂൾ)

30. ഡുസാൻ വ്ലഹോവിച്ച് (സെർബിയ, യുവന്റസ്)

Tags:    
News Summary - Lionel Messi misses Ballon d'Or 30-man longlist for first time since 2005, Cristiano Ronaldo makes the cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.