ഇന്നും ടീമിലില്ല; മെസ്സിയുടെ പി.എസ്​.ജി അരങ്ങേറ്റം നീളും

പാരീസ്​: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലയണൽ മെസ്സിയുടെ പി.എസ്​.ജി അരങ്ങേറ്റം വൈകും. സ്​റ്റേഡ്​ ബ്രസ്​റ്റോയ്​സ്​ 29നെതിരായ എവേ മത്സരത്തിനുള്ള ടീമിൽ മെസ്സിയില്ല. ​അർജന്‍റീന നായകനൊപ്പം റയൽ മഡ്രിഡിൽ നിന്നെത്തിയ സെർജിയോ റാമോസിനെയും കോച്ച്​ മൗറീസിയോ പൊഷെറ്റീനോ വെള്ളിയാഴ്ച​ ക്ലബ്​ ജഴ്​സിയിൽ ഇറക്കില്ല.

ആഗസ്റ്റ്​ 29ന്​ റീംസുമായി നടക്കുന്ന അങ്കത്തിലാകും പി.എസ്​.ജിക്കായി മെസ്സിയുടെ അരങ്ങേറ്റം. സീസണിൽ മെസ്സിക്കൊപ്പം ടീമിലെത്തിയ ഗോൾകീപ്പർ ജിയാൻലിയൂജി ഡോണരുമ്മ, അഷ്​റഫ്​ ഹക്കീമി, ജോർജീന്യോ വിനാൽഡം എന്നിവർ സ്​റ്റേഡ്​ ബ്രസ്​റ്റോയ്​സ്​ 29നെതിരായ സ്​ക്വാഡിൽ ഇടം പിടിച്ചു.

സൂപ്പർ താരം നെയ്​മർ ടീമിലില്ലെങ്കിലും ക്ലബ്​ വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേ കിലിയൻ എംബാപ്പെയെ പൊച്ചട്ടീനോ സ്​ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്​. 

Tags:    
News Summary - Lionel Messi out of PSG squad against Stade Brestois

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.