ലണ്ടൻ: നീണ്ട നാലു വർഷം ഒരിക്കലും കീഴടങ്ങാത്ത തട്ടകമായി കാത്ത സ്വന്തം കളിമുറ്റത്ത് 68 മത്സരങ്ങളിലെ തോൽവിയില്ലാ റെക്കോഡ് കൈവിട്ട് ലിവർപൂളും യുർഗൻ േക്ലാപും. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡുമായി പോയിൻറ് അകലം കുറക്കാവുന്ന സുവർണാവസരമായിട്ടും എളുപ്പം ജയിക്കാമായിരുന്ന കളി ബേൺലിക്ക് തളികയിൽ വെച്ചുനൽകിയാണ് ചെമ്പട തോൽവി ഉറപ്പാക്കിയത്. അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാൽറ്റി സന്ദർശകർക്കായി ആഷ്ലി ബാർണസ് ഗോളാക്കിമാറ്റുകയായിരുന്നു.
അടുത്തിടെ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ചാമ്പ്യന്മാർ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയിട്ടും തളരുന്നത് തുടർക്കഥയാവുകയാണ്. 2017ൽ ക്രിസ്റ്റൽ പാലസിനോടേറ്റ അപ്രതീക്ഷിത തോൽവിക്കു ശേഷം ആദ്യമായാണ് ആൻഫീൽഡിൽ ലിവർപൂൾ പരാജയപ്പെടുന്നത്. അതും താരതമ്യേന ദുർബലരായ എതിരാളികൾക്ക് മുന്നിൽ. കഴിഞ്ഞ അഞ്ചു കളികളിൽ ഒരിക്കൽ പോലും എതിരാളികളുടെ വല കുലുക്കിയില്ലെന്ന മോശം റെക്കോഡും ഇതോടെ ലിവർപൂൾ സ്വന്തം പേരിൽ കുറിച്ചു.
തുടക്കം ലിവർപൂളിനൊപ്പമായിരുന്നുവെങ്കിലും ഒരിക്കലും തളരാത്ത വീര്യവുമായി എതിർ ആക്രമണത്തെ ചെറുത്ത ബേൺലി പ്രതിരോധത്തിന് മുന്നിൽ ഗോൾ നീക്കങ്ങൾ പരാജയമാകുകയായിരുന്നു. കഴിഞ്ഞ 11 കളികളിൽ അഞ്ചു ഗോൾ മാത്രം വഴങ്ങിയവരാണ് ബേൺലി എന്നുകൂടി ചേർത്തുവായിക്കണം.
ഒറിഗിയെ ഇറക്കാൾ റോബർട്ടോ ഫർമീേനായെയും മുഹമ്മദ് സലാഹിനെയും കരക്കിരുത്തി തുടക്കമിട്ട േക്ലാപ് ആയിരുന്നു ഒന്നാം പ്രതി. ഞായറാഴ്ച യുനൈറ്റഡിനെതിരെ വമ്പൻ പോരാട്ടം വരാനിരിക്കെ ആത്മവിശ്വാസം കുറക്കുന്നതായി തോൽവി.
ഇന്നലെയും കളി കൈവിട്ടതോടെ ഇനി 'അങ്കം കൊഴുപ്പിക്കാനാവുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു' കോച്ച് േക്ലാപിെൻറ പ്രതികരണം.
നിരന്തരം പരിക്കും രോഗവും അലട്ടുന്ന ലിവർപൂൾ നിര തോൽവി കൂടി വഴങ്ങിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലും പഴിയുടെ പൂരം കണ്ടു. 1974നു ശേഷം ആൻഫീൽഡിൽ ഒരിക്കലും ജയിക്കാത്ത ടീമാണ് ബേൺലി. എന്നിട്ടും ചാമ്പ്യൻഷിപ്പ് പകുതിയെത്തിനിൽക്കെ എല്ലാം നഷ്ടപ്പെടുത്തിയ ചാമ്പ്യൻമാർക്ക് മാപ്പുനൽകാനാവില്ലെന്ന നിലപാടിലായിരുന്നു ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.