മൈതാനത്ത് കളിക്കു പകരം കൈയാങ്കളി; ലിവർപൂൾ- എവർടൺ താരങ്ങൾക്കെതിരെ നടപടി വരും

കളി നടക്കേണ്ട മൈതാനത്ത് കൂട്ടംകൂടിനിന്ന് കൈയാങ്കളി നടത്തിയതിന് നടപടിക്കൊരുങ്ങി ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ. കഴിഞ്ഞ ദിവസം ലിവർപൂളും എവർടണും മുഖാമുഖം നിന്ന മേഴ്സിസൈഡ് ഡർബിയിലായിരുന്നു തർക്കം നിയന്ത്രണം വിട്ട് കൈയാങ്കളിയിലെത്തിയത്. താരങ്ങൾക്കു പുറമെ സൈഡ് ബെഞ്ചിലിരുന്നവരും കൈയാങ്കളിയിൽ പങ്കാളികളായി.

ലിവർപൂൾ താരം ആൻഡ്രൂ റോബർട്സണും എവർടൺ ഗോളി ജൊർഡാൻ പിക്ഫോഡും തമ്മിലെ ‘അടി’യാണ് വളർന്നുവലുതായത്. ഇരുവർക്കും നേരത്തെ റഫറി കാർഡ് നൽകിയിരുന്നു.

ഫുട്ബാൾ അസോസിയേഷൻ ചുമത്തിയ ആരോപണങ്ങളിൽ ഇരു ടീമും ഫെബ്രുവരി 20നകം വിശദീകരണം നൽകണം. മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ച ലിവർപൂൾ ഇടവേളക്കു ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു.

Tags:    
News Summary - Liverpool and Everton charged over 'mass confrontation' in Merseyside derby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.