പ്രിമിയർ ലീഗ് കഴിഞ്ഞ സീസണിൽ എതിരാളികളെ അതിവേഗം ബഹുദൂരം പിറകിലാക്കി കിരീടത്തിൽ മുത്തമിട്ട േക്ലാപ്പിെൻറ കുട്ടികൾക്ക് അവസാനം ചുവടുപിഴക്കുന്നോ?
കോവിഡ് നിയന്ത്രണങ്ങളിൽ വമ്പന്മാർ ഇടറിവീഴുകയും 'ഇത്തിരിക്കുഞ്ഞന്മാർ' കരുത്തു തെളിയിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയായി മാറിയ ഇംഗ്ലീഷ് മണ്ണിൽ ഏറ്റവും ഒടുവിൽ ഞെട്ടിയത് ലിവർപൂളാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന ചെമ്പട കളി തുടങ്ങി രണ്ടാം മിനിറ്റിൽ വീണ ഒരു ഗോളിന് സതാംപ്ടണിനോടാണ് വീണത്.
അലിസൺ വലകാത്ത ലിവർപൂൾ പോസ്റ്റിൽ ഡാനി ഇങ്സായിരുന്നു സതാംപ്ടണിെൻറ വിജയ ഗോൾ കുറിച്ചത്. സീസണിൽ ഇത് രണ്ടാം തോൽവി മാത്രമാണെന്ന് ന്യായം പറയാമെങ്കിലും അവസാന മൂന്നു കളികളിൽ നിന്ന് ടീമിെൻറ സമ്പാദ്യം വെറും രണ്ടുപോയിേൻറയുള്ളൂവെന്നതും ചേർത്തുവായിക്കണം. സ്വന്തം തട്ടകങ്ങളിൽ നടക്കുന്ന അങ്കം ജയിക്കാനായാൽ നിലവിൽ ഒപ്പമുള്ള യുനൈറ്റഡ് ലിവർപൂളിനെ മറികടക്കും. അവസാന അഞ്ചു മത്സരങ്ങളിൽ ആദ്യ ജയം കുറിച്ച സതാംപ്ടണാകട്ടെ ജയത്തോടെ ആറാം സ്ഥാനത്തേക്കുമുയർന്നു.
പ്രതിരോധ നിരയിൽ പ്രമുഖരിൽ പലരും പരിക്കുമായി പുറത്തിരിക്കുന്നതാണ് ലിവർപൂളിനെ അലട്ടുന്നത്. ഫുൾഹാം, ബ്രൈറ്റൺ, വെസ്റ്റ് ബ്രോം, ന്യൂകാസിൽ, ആസ്റ്റൺ വില്ല, എവർടൺ തുടങ്ങി താരതമ്യേന ദുർബലരായ പലരും കഴിഞ്ഞ കളികളിൽ ടീമിനെ ശരിക്കും ഞെട്ടിച്ചതാണ്. അനായാസമായി ജയിക്കാമായിരുന്ന കളികൾ സമനിലയിൽ വീഴുകയോ തോൽക്കുകയോ ചെയ്താണ് പോയിൻറ് കളഞ്ഞുകുളിച്ചത്. ടീം അവസാനം കളിച്ച 15 ലീഗ് മത്സരങ്ങളിൽ നാലു കളികൾ മാത്രമാണ് ജയിച്ചതെന്നു കൂടി കൂട്ടി വായിക്കണം.
അതിലേറെ ചെമ്പടയെ ഞെട്ടിക്കുന്നത് ആൻഫീൽഡിൽ ഇനി കാത്തിരിക്കുന്നത്, ഒന്നാം സ്ഥാനത്തേക്ക് രാജകീയ പ്രകടനത്തോടെ കയറി ഇരിപ്പുറപ്പിച്ച മാഞ്ചസ്റ്റർ യുനൈറ്റഡാണ് എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.