'ഇനിയും പ്രതീക്ഷ ബാക്കി'- പ്രിമിയർ ലീഗ് വിജയത്തിനു പിന്നാലെ ലിവർപൂൾ കോച്ച് േക്ലാപ്ലണ്ടൻ: കരയിൽ കുരുങ്ങിയ മത്സ്യത്തെ പോലെ എല്ലാം കൈവിട്ട മട്ടിൽ മൈതാനത്ത് ഉഴറുന്ന ലിവർപൂളിന് പ്രിമിയർ ലീഗിൽ നീണ്ട ഇടവേളക്കുശേഷം ആവേശം പകർന്ന് ജയം. ലീഗിൽ തുടർച്ചയായ നാലു പരാജയങ്ങൾക്കൊടുവിലാണ് ഷെഫീൽഡ് യൂനൈറ്റഡിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോൾ ജയവുമായി ടീം പഴയ കരുത്തിന്‍റെ നിഴൽ വീണ്ടും പ്രകടിപ്പിച്ചുതുടങ്ങിയത്. ഒന്നാം സ്ഥാനക്കാരുമായി 19 പോയിന്‍റ് അകലമുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഭീഷണിയാകാവുന്ന വെസ്റ്റ്ഹാം, ചെൽസി ടീമുകളുമായി യഥാക്രമം രണ്ടും ഒന്നും പോയിന്‍റ് മാത്രമാണ് വ്യത്യാസം.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ജോൺസ് 48ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ചപ്പോൾ ഷെഫീൽഡ് നിരയിലെ ബ്രയാൻ 65ാം മിനിറ്റിൽ സെൽഫ് ഗോളുമായി ലിവർപൂളിന്‍റെ ലീഡുയർത്തി.
പതിവു കളിമികവിന്‍റെ പാതിയെങ്കിലും പുറത്തെടുത്ത ലിവർപൂൾ ഇന്നലെ അവസരങ്ങൾ പലതു തുറന്നെങ്കിലും ഷെഫീൽഡ് ഗോൾകീപർ ആരോൺ രാംസ്ഡെയിൽ നടത്തിയ മിന്നും സേവുകൾ രക്ഷയായി.
നീണ്ട മൂന്നു പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം എട്ടു മാസം മുമ്പ് പ്രിമിയർ ലീഗിൽ മുത്തമിട്ട ലിവർപൂൾ അടുത്തിടെയായി തീരെ മോശം പ്രകടനം തുടരുകയാണ്. സമീപകാലത്ത് ഇത്രയും തോൽവികൾ ടീമിന്‍റെ ചരിത്രത്തിൽ ആദ്യം. പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കു കയറിയെങ്കിലും മുമ്പിലുള്ളവരെ പോയിന്‍റ് നിലയിൽ ഒപ്പംപിടിക്കാൻ ഇനിയുമേറെ വിയർപ്പൊഴിക്കണം. ബഹുദൂരം മുന്നിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കു വരെ സാധ്യത കൽപിക്കപ്പെടുന്ന ടീമാണെന്ന സവിശേഷതയുമുണ്ട്. ഞായറാഴ്ച കളിയഴകുമായി മൈതാനം നിറഞ്ഞിട്ടും എതിർ ഗോളി റാംസ്ഡെയിൽ നിറഞ്ഞാടിയത് പിന്നെയും ചിരി മായ്ക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം പകുതിയിൽ എല്ലാം തിരിച്ചുപിടിച്ച് രണ്ടു ഗോൾ നേടി ജയം ഉറപ്പിക്കുകയായിരുന്നു. ജനുവരി അവസാനത്തിലാണ് ലീഗിൽ ലിവർപൂൾ അവസാനമായി ജയം കണ്ടത്- അതും വെസ്റ്റ് ഹാമിനെതിരെ.
ഇനിയും ആവേശകരമായ സ്ഥാനങ്ങൾ ടീമിെനാപ്പമുണ്ടാകുമെന്ന് മത്സര ശേഷം ലിവർപൂൾ കോച്ച് യുർഗൻ േക്ലാപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.