ഇരട്ടഗോളുമായി മുഹമ്മദ് സലാഹ്; ലിവർപൂളിന് തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം. സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണ് ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചത്.

39ാം മിനിറ്റിലാണ് സലാഹാണ് ആദ്യ ഗോൾ നേടുന്നത്. ബോക്സിന്റെ വലതുമൂലയിലേക്ക് ഡാർവിൻ നൂനിയസ് നൽകിയ പാസ് സലാഹ് വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 62ാം മിനിറ്റിൽ സിമിക്കാസിന്റെ അസിസ്റ്റിൽ മുഹമ്മദ് സലാഹ് തന്റെ രണ്ടാം ഗോളും കണ്ടെത്തി.

സലാഹ് ഈ സീസണിൽ നേടുന്ന പത്താം പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു. അവസാനം ഡിയോഗോ ജോടയും ഗോൾ കണ്ടെത്തിയതോടെ ബ്രെന്റ്ഫോഡിന്റെ പതനം പൂർണമായി. 12 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 27 പോയിന്റുമായി ലീഗിൽ രണ്ടാമതാണ്. 

Tags:    
News Summary - Liverpool player ratings vs Brentford: There's just no stopping Mohamed Salah!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.