ലണ്ടൻ: ലിവർപൂളിെൻറ ചരിത്രത്തിലെ സുവർണ തലമുറയാണിതെന്ന് ഒന്നുകൂടെ ഉറപ്പിച്ച് യുർഗൻ േക്ലാപ്പിെൻറ പടയാളികളുടെ കുതിപ്പ്. 30 വർഷത്തിനു ശേഷം ആൻഫീൽഡിലേക്ക് ആദ്യ ലീഗ് കിരീടവും, ഒന്നര വർഷം മുമ്പ് ചാമ്പ്യൻസ് ലീഗ് കിരീടവുമെത്തിച്ച ടീം, പ്രിയപ്പെട്ട മണ്ണിൽ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർത്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ 3-0ത്തിന് തകർത്തുകൊണ്ട് ആൻഫീൽഡിലെ ജൈത്രയാത്രയിലും റെക്കോഡ് കുറിച്ചു. തോൽവിയറിയാതെ തുടർച്ചയായി 64 മത്സരം പൂർത്തിയാക്കിയ ലിവർപൂൾ 40 വർഷം പഴക്കമുള്ള ക്ലബിെൻറ റെക്കോഡാണ് മറികടന്നത്. 2017 ഏപ്രിൽ 23ന് ക്രിസ്റ്റൽ പാലസിനോടേറ്റ തോൽവിക്കു ശേഷം ആൻഫീൽഡ് വേദിയായ ലീഗ് മത്സരങ്ങളിൽ ഒരിക്കലും ലിവർപൂൾ തോൽവിയറിഞ്ഞിട്ടില്ല.
പരിക്കും കോവിഡും അലട്ടിയ ടീമിൽ മുഹമ്മദ് സലാഹ്, വിർജിൽ വാൻഡൈക്, ജോർഡൻ ഹെൻഡേഴ്സൻ, ട്രെൻറ് അലക്സാണ്ടർ തുടങ്ങിയ താരപ്രമുഖരുടെ അസാന്നിധ്യത്തിലും ലിവർപൂൾ മാറ്റ് കുറച്ചില്ല. കളിയുടെ 21ാം മിനിറ്റിൽ വലകാക്കാനുള്ള ശ്രമത്തിനിടെ ലെസ്റ്റർ ഡിഫൻഡർ ജോണി ഇവാൻസിെൻറ ഹെഡ്ഡർ സ്വന്തം വലയിൽ കയറിയതോടെ സെൽഫിലാണ് ലിവർപൂൾ തുടങ്ങിയത്.
41ാം മിനിറ്റിൽ ഡിയോഗോ ജോട്ടയും, 86ാം മിനിറ്റിൽ റോബർട്ടോ െഫർമീന്യോയും ലക്ഷ്യം കണ്ടതോടെ ചാമ്പ്യൻമാരുടെ ജയം ആധികാരികമായി. ജാമി വാർഡി, ജയിംസ് മാഡിസൺ തുടങ്ങിയ ലെസ്റ്റർ താരങ്ങളെല്ലാം കൗണ്ടർ അറ്റാക്കുമായി വിറപ്പിച്ചെങ്കിലും മാറ്റിപ്പും, തിരികെയെത്തിയ ഫാബിന്യോയും കോട്ടകാത്തു. ജയത്തോടെ, ഒമ്പതു കളിയിൽ 20 പോയൻറുമായി ലിവർപൂൾ ടോട്ടൻഹാമിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു. ഞായറാഴ്ചത്തെ മറ്റൊരു കളിയിൽ ലീഡ്സും ആഴ്സനലും (0-0) സമനിലയിൽ പിരിഞ്ഞു. 51ാം മിനിറ്റിൽ നികോളസ് പെപെ ചുവപ്പ്കാർഡുമായി പുറത്തായതോടെ 10 പേരുമായാണ് ആഴ്സനൽ കളി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.