ലണ്ടൻ: രണ്ടു മാസങ്ങൾക്ക് മുമ്പ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനെ കുറിച്ചായിരുന്നു ഇംഗ്ലീഷ് ഫുട്ബാൾ ആരാധകർക്കിടയിൽ സംസാരം. മുൻ യൂറോപ്യൻ ചാമ്പ്യന്മാരെ കളിയാക്കിയും ട്രോളിയും എതിരാളികൾ ആ ദിനങ്ങൾ ആഘോഷമാക്കി. എന്നാൽ, കലങ്ങിമറിഞ്ഞ പോയൻറ് ടേബിളിൽ കിതച്ചു കുതിച്ചും മുന്നേറിയ ലിവർപൂൾ ഒടുവിൽ നാലാം സ്ഥാനത്തെത്തി.
പ്രീമിയർ ലീഗിൽ ലിവർപൂളിെൻറ 'സെമി ഫൈനലിൽ' ബേൺലിയെ 3-0ത്തിന് തോൽപിച്ചാണ്, േക്ലാപ്പും കൂട്ടരും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കരികിലെത്തിയത്. ഇനി 'ഫൈനൽ' കളികൂടി കൈവിടാതിരുന്നാൽ യോഗ്യത ഉറപ്പ്. ലെസ്റ്റർ സിറ്റിയെ പിന്തള്ളിയാണ് ലിവർപൂൾ നാലാമതെത്തിയത്. ഇരുവർക്കും 66 പോയൻറ് വീതമാണെങ്കിലും ഗോൾ വ്യത്യാസം ലിവർപൂളിന് തുണയായി. ഒപ്പം, അവസാന മത്സരത്തിൽ ചെൽസി ലെസ്റ്ററിനെ തോൽപിച്ചതും ലിവർപൂളിെൻറ രാശി തെളിയിച്ചു. സീസണിലെ അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് ലിവർപൂളിെൻറ എതിരാളി.
ബേൺലിക്കെതിരെ, സ്ട്രൈക്കർ റോബർടോ ഫിർമീന്യോയും (43) പ്രതിരോധതാരം നഥാനിയൽ ഫിലിപ്സും (52) അലക്സ് ഓക്ലെയ്ഡ് ഷാമ്പർലൈയ്നുമാണ് (88) ഗോൾ നേടിയത്.
അതേസമയം, ടോട്ടൻഹാമിെൻറ കഷ്ടകാലം തുടരുകയാണ്. യൂറോപ്പ ലീഗ് യോഗ്യതയെങ്കിലും നേടാമെന്ന് കരുതിയിറങ്ങിയ നിർണായക മത്സരിത്തിലും അവർ തോറ്റു. ആസ്റ്റൺ വില്ലയോട് 2-1നാണ് ടോട്ടൻഹാം തോറ്റത്. സ്റ്റീവൻ ബെർവിെൻറ ഗോളിൽ (8) മുന്നിലെത്തി തുടങ്ങിയെങ്കിലും ആദ്യ പകുതിതന്നെ രണ്ടു ഗോളുകൾ ടോട്ടൻഹാം വാങ്ങി.
മറ്റൊരു മത്സരങ്ങളിൽ എവർട്ടൻ 1-0ത്തിന് വോൾവർഹാംപ്റ്റണെയും ആഴ്സനൽ ക്രിസ്റ്റൽ പാലസിനെയും (3-1) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.