കോഴിക്കോട്: രാംകോ കേരള വനിത ലീഗ് ഫുട്ബാളില്‍ ലോഡ്സ് എഫ്.എ കൊച്ചിക്ക് കിരീടം. കോർപറേഷന് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വിമൻസ് ലീഗിലെ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോഡ്സിന്റെ വിജയം.
തകര്‍പ്പന്‍ പാസിങ്ങിലൂടെയും ഷോട്ടുകളിലൂടെയും ഗോകുലത്തെ വിറപ്പിച്ച് മുന്നേറ്റം നടത്തിയ മ്യാന്മര്കാരി വിന് തെങ്കി ടണ്‍ ആണ് ലോഡ്സിന്റെ വിജയശിൽപി. ലോഡ്സ് നേടിയ അഞ്ചു ഗോളുകളില്‍ നാലും വിന്നിന്റേതാണ്. 27, 40, 53, 88 മിനിറ്റുകളില്‍ വിന് ഗോകുലത്തിന്റെ വലചലിപ്പിച്ചു. ഇന്ദുമതി കതിരേശനാണ് ഒരു ഗോള്‍ നേടിയത്. 10 മത്സരങ്ങളിലായി 49 ഗോളുകള്‍ നേടിയ വിൻ ആണ് ടോപ് സ്കോറർ. ലോഡ്സിന്റെതന്നെ ഇ.എം. വര്‍ഷയാണ് മികച്ച ഗോള്‍ കീപ്പര്‍. മികച്ച ഡിഫൻഡര്‍ ഗോകുലം കേരള എഫ്.സിയുടെ ഫെമിന രാജാണ്.
ലോഡ്സ് ചാമ്പ്യന്മാരായതോടെ ഇക്കുറി ദേശീയ വനിത ലീഗില്‍ കേരളത്തില്‍നിന്ന് രണ്ടു ടീമുകളുണ്ടാവും. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ദേശീയ വനിത ലീഗിലേക്ക് ക്വാളിഫൈഡ് ആണ്. കോച്ച് അമൃത അരവിന്ദിന്റെ ശിക്ഷണത്തില്‍ ലോഡ്സ് എഫ്.എ, ഗോകുലത്തെ ശക്തമായ പ്രതിരോധനിര തീര്‍ത്ത് ഗോകുലത്തെ ലോഡ്സ് വരുതിക്ക് നിര്‍ത്തുകയായിരുന്നു.
ട്രോഫിയും കാഷ് പ്രൈസും തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ സമ്മാനിച്ചു. കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, സുകുമാരന്‍, കെ.വി. മനോജ് കുമാര്‍, വിനോദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.