ആരാധക​രേറെ ലൂനക്കും സഹലിനും; ഇനി വരും ഇവാന്റെ കുപ്പായവും...

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൽ ആരാധക​രേറെയു​ള്ളത് അഡ്രിയാൻ ലൂനക്കും സഹൽ അബ്ദുൽ സമദിനും. ജഴ്സി വിൽപന ആധാരമാക്കിയാൽ ഇവർ ഇരുവരുമാണ് ആരാധകരുടെ ഹോട്ട് ഫേവറിറ്റുകൾ. കൊച്ചിയിൽ ചൂടപ്പം പോലെ വിറ്റുപോകുന്ന ജഴ്സികൾ ലൂനയുടെയും സഹലിന്റേതുമാണ്.

ലൂനയുടെ 20ാം നമ്പർ ജഴ്സിയും സഹലിന്റെ 18ാം നമ്പർ ജഴ്സിയുമാണ് ഗാലറിയിലേറെയും. ടീമിന്റെ പുത്തൻ താരോദയം ഇവാൻ കലിയൂഷ്നിയുടെ 77ാം നമ്പർ ജഴ്സി എവിടെയും കാണാനില്ല. താരം ആദ്യമത്സരത്തോടെ തന്നെ താരപരിവേഷം ആർജിക്കുമെന്ന് ജഴ്സി നിർമാതാക്കൾക്ക് 'സൂചന'യൊന്നും കിട്ടാതിരുന്നതുതന്നെ കാരണം. ഇവാന്റെ ജഴ്സികൾ തയാറാക്കുന്നുണ്ടെന്നും അടുത്ത മത്സരത്തോടെ വിൽപനക്കായി എത്തിക്കുമെന്നും ജഴ്സി വിൽപനക്കാരിലൊരാൾ പറഞ്ഞു.

Tags:    
News Summary - Luna and Sahal have many fans; Now comes Ivan's shirt...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.