കൊൽക്കത്ത: ചാമ്പ്യന്മാരായി ഏഴാം മാസം മോഹൻ ബഗാന് െഎ ലീഗ് കിരീടം. കോവിഡ് കാരണം അനിശ്ചിതമായി നീണ്ടുപോയ സമ്മാനദാനം ഞായറാഴ്ച നടന്നപ്പോൾ കൊൽക്കത്തയിൽ ആയിരങ്ങളുടെ വിക്ടറി പരേഡായി മാറി. കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചായിരുന്നു ക്ലബിെൻറ ആരാധകർ തെരുവിലിറങ്ങിയത്.
കഴിഞ്ഞ മാർച്ച് 10ന് െഎസോളിനെ 1-0ത്തിന് തോൽപിച്ച് ബഗാൻ െഎ ലീഗ് ചാമ്പ്യൻഷിപ് ഉറപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ കോവിഡ് വ്യാപനം തുടങ്ങിയതോടെ നാലു മത്സരങ്ങൾ ബാക്കിനിൽക്കെ സീസൺ റദ്ദാക്കി.
എങ്കിലും, രണ്ടാം സ്ഥാനക്കാരെക്കാൾ 16 പോയൻറ് ലീഡുമായി ബഗാൻ കിരീടം ഉറപ്പിക്കുകയായിരുന്നു. തങ്ങളുടെ അഞ്ചാം ദേശീയ കിരീടം ചൂടിയ ബഗാൻ, പുതിയ സീസണിൽ എ.ടി.കെയുമായി ലയിച്ച് െഎ.എസ്.എല്ലിൽ പന്തുതട്ടാനുള്ള ഒരുക്കത്തിലാണ്.
െഎ ലീഗ് സി.ഇ.ഒ സുനന്ദോധർ ട്രോഫി സമ്മാനിച്ചു. ഏതാനും ടീമംഗങ്ങളും ക്ലബ് പ്രസിഡൻറ് സ്വപൻ സദൻ ബോസ്, ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് എന്നിവരും പെങ്കടുത്തു. ചാമ്പ്യൻ ടീമിെൻറ പരിശീലകനായിരുന്ന കിബു വികുന വിഡിയോ സന്ദേശത്തിലൂടെ ആഹ്ലാദത്തിൽ പങ്കുചേർന്നു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി വികുന ഗോവയിലാണിപ്പോൾ.
അതേസമയം, കോവിഡ് വ്യാപനത്തിനിടയിലും നിയന്ത്രണങ്ങൾ പാലിക്കാതെ ആയിരക്കണത്തിന് ആരാധകരുടെ വിക്ടറി പരേഡ് സംഘടിപ്പിച്ചതിന് ബഗാൻ ക്ലബിനെതിരെ വിമർശനവും ഉയർന്നു. മെറൂൺ-പച്ച നിറങ്ങളണിഞ്ഞ് കൊൽക്കത്ത നഗരവും ആവേശ ലഹരിയിലാണിപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.