മെസ്സിയെ പാരിസ്​ എയർപോർട്ടിൽ കാത്ത്​ വൻ ജനക്കൂട്ടം; താരം ബാഴ്​സലോണയിൽ തന്നെയെന്ന്​ വിവരം

പാരിസ്​: അർജ​ൈന്‍റൻ ഇതിഹാസം ലയണൽ മെസ്സി ഫ്രഞ്ച്​ ഫുട്​ബാൾ ഭീമൻമാരായ പി.എസ്​.ജിയിലേക്ക്​ ചേക്കേറുമെന്ന റിപ്പോർട്ടുകൾ പരന്നതോടെ ആകാംക്ഷയോടെ ആയിരങ്ങൾ. പാരിസിലെ ലെ ബോർ​െഗറ്റ്​ എയർപോർട്ടിൽ മെസ്സി വരുന്നുവെന്ന അഭ്യൂഹം കേട്ട്​  ആരാധകർ തടിച്ചുകൂടി.

പി.എസ്​.ജിയുടെ ഹോം ഗ്രൗണ്ടിന്​ മുന്നിലും ആരാധകർ എത്തിച്ചേർന്നിട്ടുണ്ട്​. അതേ സമയം താരം ബാഴ്​സലോണ നഗരം വിട്ടിട്ടില്ലെന്ന്​ സ്​പാനിഷ്​ മാധ്യമമായ മാർക്ക റിപ്പോർട്ട്​ ചെയ്യുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ താരം എത്തിച്ചേർന്നേക്കുമെന്നും വിവരമുണ്ട്​.

താരത്തിന്‍റെ വീടിന്​ മുന്നിൽ പോകരുതെന്ന്​ അഭ്യർഥിച്ച്​ ബാഴ്​സ ആരാധകർ എത്തിയതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. മെസ്സിയെ നിലനിർത്താൻ വേണ്ട കാര്യങ്ങൾ ക്ലബ്​ ചെയ്​തില്ലെന്ന​ വികാരമാണ്​ ബാഴ്​സ ആരാധകർക്കുള്ളത്​.

കുഞ്ഞുനാൾ മുതൽ പന്തുതട്ടിയ ബാഴ്​സലോണയുമായുള്ള മെസ്സിയുടെ കരാർ അടുത്തിടെയാണ്​ അവസാനിച്ചത്​. പി.എസ്​.ജി ഉടമയായ ഖത്തർ അമീറിന്‍റെ സഹോദരൻ ഖാലിദ്​ ബിൻ ഹമദ്​ ബിൻ ഖലീഫ ആൽതാനി​ മെസ്സി ക്ലബിലെത്തുമെന്ന വാർത്ത സ്​ഥിരീകരിച്ചിട്ടുണ്ട്​. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാക​ുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തിരുന്നു. പി.എസ്​.ജിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി മെസ്സിയും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 



Tags:    
News Summary - Madness at Paris airport as PSG fans await Messi... and he's still in Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.