ഏഥൻസ്: യുവേഫ സൂപ്പർ കപ്പിൽ കന്നി മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ സെവിയ്യയെ (5-4) കീഴടക്കിയാണ് സിറ്റി ചാമ്പ്യന്മാരായത്. ഏഥൻസിലെ ജോർജിയോസ് കാരയ്‌സ്‌കാക്കസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 25ാം മിനിറ്റിൽ സെവിയ്യയാണ് ആദ്യ ലീഡെടുത്തത്. യൂസഫ് നെസിരിയുടെ ഹെഡറാണ് സിറ്റിയെ പിന്നിലാക്കിയത്.
രണ്ടാം പകുതിയിൽ യൂറോപ്യൻ ചാമ്പ്യന്മാർ ആധിപത്യം പുലർത്തിയപ്പോൾ 63-ാം മിനിറ്റിൽ സിറ്റിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ കോൾ പാമറാണ് സമനില ഗോൾ നേടിയത്. കളിയുടെ അവസാന മിനിറ്റ് വരെ വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമുകളും നടത്തിയ ശ്രമങ്ങളെല്ലാം പാഴാകുകയായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി അഞ്ചിൽ അഞ്ച് കിക്കുകളും സെവിയ്യയുടെ വലയിലെത്തിച്ചു. നാല് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ച സെവിയ്യ അഞ്ചാമത്തെ കിക്ക് പാഴാക്കിയതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.