ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്വപ്നസമാനമായ വിജയ കുതിപ്പ് തുടരുന്നു. വോൾവ്സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് തങ്ങളുടെ തോൽവിയറിയാത്ത 28 മത്സരങ്ങളുടെ റെക്കോർഡിനൊപ്പം സിറ്റി ഓടിയെത്തിയത്. 27 മത്സരങ്ങളിൽ നിന്നും 65 പോയന്‍റുള്ള സിറ്റി പോയന്‍റ് പട്ടികയിൽ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുൈനറ്റഡിന് 26 മത്സരങ്ങളിൽ നിന്നും 50 പോയന്‍റ് മാത്രമാണുള്ളത്.
പതിവുപോലെ മത്സരത്തിന്‍റെ സമഗ്ര മേഖലകളിലും ആധിപത്യം പുലർത്തിയാണ് സിറ്റി വിജയ ശ്രീലാളിതരായത്. 15ാം മിനുറ്റിൽ ദാനമായി ലഭിച്ച സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ സിറ്റിക്കെതിരെ 60ാം മിനുറ്റിൽ കൊനർ കോഡിയിലൂടെ വോൾവ്സ് തിരിച്ചടിച്ചു.
80 മിനുറ്റുവരെ തുല്യനിലയിൽ മുന്നേറിയ മത്സരത്തിൽ 80ാം മിനുറ്റിൽ ഗബ്രിയേൽ ജീസസിന്‍റെ ഗോളിൽ സിറ്റി മുന്നിലെത്തുകയായിരുന്നു.90ാം മിനുറ്റിൽ റിയാദ് മെഹ്റസും 93ാം മിനുറ്റിൽ ജീസസും വലകുലുക്കിയതോടെയാണ് സിറ്റി മത്സരത്തിൽ കാഴ്ചവെച്ച പ്രകടത്തിനൊപ്പമുള്ള ഗോൾനിലയിലെത്തിയത്.
മാർച്ച് ഏഴിന് അയൽക്കാരായ യുനൈറ്റഡിനെതിരെയാണ് സിറ്റിയുടെ അടുത്ത പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.