ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കനത്തപോരാട്ടം തുടരുന്നു. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തുരത്തി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേക്ക് ഇരമ്പിക്കയറി. 19 കളികൾ പൂർത്തിയാക്കിയ സിറ്റിക്ക് 41ഉം അയൽക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന് 40ഉം പോയന്‍റാണുള്ളത്. ലെസ്റ്റർ സിറ്റിക്ക് 38ഉം 20 കളികളിൽ നിന്നും വെസ്റ്റ്ഹാമിന് 35 ഉം പോയന്‍റുണ്ട്. 19 കളികളിൽ നിന്നും 34 പോയന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ അഞ്ചാംസ്ഥാനത്താണ്. ടോട്ടൻഹാം (6), എവർട്ടൺ (7), ആഴ്സണൽ (8), ആസ്റ്റൺ വില്ല (9), ചെൽസി (10) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വെസ്റ്റ് ബ്രോമിനെ കളിയുടെ സമസ്ത മേഖലകളിലും നിഷ്പ്രഭമാക്കിയാണ് സിറ്റി ഒന്നാം സ്ഥാനത്തേക്ക് ഒാടിക്കയറിയത്്. വെടിയുണ്ട പോലെ തുളഞ്ഞുകയറിയ പന്തുകൾക്ക് മുമ്പിൽ വെസ്റ്റ് ബ്രോം ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മിന്നും ഫോം തുടരുന്ന ഇൽകായ് ഗുൻഡോഗൻ രണ്ടും ജാവോ കാൻസെലോ, റിയാദ് മെഹ്റസ്, റഹീം സ്റ്റെർലിങ് എന്നിവർ ഓരോ ഗോളും നേടി. ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.
മറ്റുമത്സരങ്ങളിൽ ആഴ്സനൽ സതാംപ്ടണിനെ 3-1നും ന്യൂകാസിലിനെ ലീഡ്സ് യുനൈറ്റഡ് 2-1നും ക്രിസ്റ്റൽ പാലസിനെ വെസ്റ്റ് ഹാം 3-2നും തോൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.