ലണ്ടൻ: കളികളേറെ ബാക്കിനിൽക്കെ പ്രിമിയർ ലീഗിൽ ചാമ്പ്യൻപട്ടമുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും ജയം. ക്ലാസിക് പോരാട്ടത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെയാണ് മൂന്നിനെതിരെ നാലു ഗോളുകൾക്ക് സിറ്റി മറികടന്നത്. രണ്ടുവട്ടം പിറകിലായ ശേഷവും തിരിച്ചുവരികയും അവസാനം ജയവുമായി മടങ്ങുകയും ചെയ്ത സിറ്റിക്ക് ഇതോടെ 36 കളികളിൽ ഒന്നാം സ്ഥാനത്ത് 83 പോയിന്‍റായി. അത്രയും കളികൾ പൂർത്തിയാക്കിയ രണ്ടാമന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന് 70 പോയിന്‍റാണ് സമ്പാദ്യം. 60 േപായിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് ഒരു കളി അധികം ബാക്കിയുണ്ടെങ്കിലും പട്ടികയിൽ ആദ്യ നാലിലേക്ക് കയറാനും അതുവഴി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
സിറ്റിക്കായി ഫെറാൻ ടോറസ് ഹാട്രിക് കുറിച്ചപ്പോൾ കാൻസലോ അവശേഷിച്ച ഗോൾ നേടി. ന്യൂകാസിൽ നിരയിൽ ക്രാഫ്ത്, ജോയലിന്‍റൺ, വില്ലോക് എന്നിവരാണ് സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.