ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ സതാംപ്റ്റണിനെ ഏക ഗോളിന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് കയറി. അഞ്ചാം മിനിറ്റിൽ സൂപ്പർ താരം എർലിങ് ഹാലണ്ടാണ് സ്കോർ ചെയ്തത്.
സിറ്റിക്ക് 23ഉം ലിവർപൂളിന് 21ഉം പോയന്റാണിപ്പോൾ. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ തുടക്കം മുതൽ ആക്രമിച്ചാണ് സിറ്റി കളിച്ചത്. അഞ്ചാം മിനിറ്റിൽ മത്തേയൂസ് ന്യൂനസ് ബോക്‌സിലേക്ക് ചിപ്പ്‌ചെയ്ത് നൽകിയ പന്താണ് നോർവീജിയൻ സ്‌ട്രൈക്കർ വലയിലാക്കിയത്. പലപ്പോഴും അരോൺ രാംസഡൈലിന്റെ മികച്ച സേവുകൾ സതാംപ്ടണിന്റെ രക്ഷക്കെത്തി.
കൗണ്ടർ അറ്റാക്കിലൂടെ സതാംപ്റ്റൺ ഭീഷണിയുയർത്തിയെങ്കിലും സിറ്റി പ്രതിരോധം പൊളിക്കാനായില്ല. അവസാന മിനിറ്റുകളിൽ സിറ്റിയെ വിറപ്പിച്ച ശേഷമാണ് സന്ദർശകർ കീഴടങ്ങിയത്. ആസ്റ്റൻ വില്ല-ബേൺബൗത്ത് മത്സരം 1-1നും ബ്രൈറ്റൻ -വോൾവ്സ് കളി 2-2നും സമനിലയിൽ കലാശിച്ചു. ബ്രെന്റ്ഫോർഡ് 4-3ന് ഇപ്സ്വിച് ടൗണിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.