ഹൃദയത്തിലാണ്​ യുനൈറ്റഡ്​, സർ അലക്​സ്​, നിങ്ങൾക്കായി ഞാൻ വന്നിരിക്കുന്നു -റൊണാൾഡോ

ലണ്ടൻ: പോർച്ചുഗീസ്​ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള രണ്ട്​ വർഷത്തെ കരാർ മാഞ്ചസ്റ്റർ യുനൈറ്റഡ്​ ഔദ്യോഗികമായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അധികമായി ഒരു വർഷത്തേക്ക്​ കൂടി കരാർ നീട്ടാനുള്ള ഓപ്​ഷനും ക്ലബിനുണ്ട്​.

മെഡിക്കൽ, വിസ, മറ്റു വ്യവസ്ഥകൾ എന്നിവയെല്ലാം ശരിയായിട്ടുണ്ട്​. മാഞ്ചസ്റ്റർ യുനൈറ്റഡിന്​ എന്‍റെ ഹൃദയത്തിൽ സ്​പെഷ്യൃൽ സ്ഥാനമുണ്ടെന്ന്​ കരാറൊപ്പിട്ട ശേഷം റൊ​ണാൾഡോ പ്രതികരിച്ചു.

'എന്നെ അറിയുന്ന എല്ലാവർക്കുമറിയാം എനിക്ക്​ മാഞ്ചസ്റ്റിനോട്​ ഒരിക്കലും അവസാനിക്കാത്ത സ്​നേഹമുണ്ടെന്ന്​. ഈ ക്ലബാണ്​ എനിക്ക്​ വഴി​വെട്ടിയത്​. 

എന്‍റെ ആദ്യത്തെ കപ്പ്​, ആദ്യമായി പോർച്ചുഗൽ ദേശീയ ടീമിലേക്കുള്ള വിളി, ആദ്യത്തെ ചാമ്പ്യൻസ്​ ലീഗ്​, ആദ്യത്തെ ഗോൾഡൻ ബൂട്ട്​, ആദ്യത്തെ ഗോൾഡൻ ബൂട്ട്​ എല്ലാം ഇവിടെയായിരുന്നു. എനിക്കും ചുവന്ന ചെകുത്താൻമാർക്കുമിടയിൽ പ്ര​േത്യക ബന്ധമുണ്ട്​. ചരിത്രം ഒരിക്കൽ എഴുതിയാണ്​. വീണ്ടും എഴുതാൻ പോകുന്നു. 

ക്ലബുമായി ചേരുന്നുവെന്ന പ്രഖ്യാപനത്തിന്​ ശേഷം പ്രവഹിക്കുന്ന സന്ദേശങ്ങൾ ലഭിച്ച്​ ഞാൻ ക്ഷീണിച്ചു. നിറഞ്ഞുകവിഞ്ഞ ഓൾ​ഡ്​ ട്രാഫോഡ്​ സ്​റ്റേഡിയത്തിൽ കളിക്കാനും ആരാധകരെ കാണാനുമുള്ള കാത്തിരിപ്പിലാണ്​ ഞാൻ. അന്താരാഷ്​ട്ര മത്സരങ്ങൾക്ക്​ ശേഷം ക്ലബുമായി ചേരാനാണ്​ ഞാൻ ഉദ്ദേശിക്കുന്നത്​. വളരെ വിജയകരമായ ഒരു വർഷം മുന്നിലുണ്ടാകുമെന്നാണ്​ കരുതുന്നത്.

ഞാൻ വന്നിരിക്കുന്നു. ഞാനുണ്ടായിരുന്നിടത്തേക്ക്​ വീണ്ടും വന്നിരിക്കുന്നു. വീണ്ടും അതെല്ലാം ആവർത്തിക്കാൻ. സർ അലക്​സ്​, നിങ്ങൾക്കായാണ്​ ഞാൻ വന്നിരിക്കുന്നത്​ ''- റൊണാൾഡോ പ്രതികരിച്ചു.

2003ൽ ​പോ​ർ​ചു​ഗ​ലി​ലെ സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബി​ൽ​നി​ന്ന്​ യു​നൈ​റ്റ​ഡി​ലെ​ത്തി​യ റൊ​​ണാ​ൾ​ഡോ ആ​റു സീ​സ​ണു​ക​ളി​ൽ ക്ല​ബ്​ ജ​ഴ്​​സി​യ​ണി​ഞ്ഞ കാ​ല​ത്താ​ണ് ലോ​കോ​ത്ത​ര താ​ര​മാ​യി വ​ള​ർ​ന്ന​ത്. മൂ​ന്നു പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​വും ഒ​രു ചാ​മ്പ്യ​ൻ​സ്​ ലീ​ഗും സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം 2009ലാ​ണ്​ റൊ​ണാ​ൾ​ഡോ റ​യ​ൽ മ​ഡ്രി​ഡി​ലേ​ക്ക്​ കൂ​ടു​മാ​റി​യ​ത്. പ​ത്തു വ​ർ​ഷ​ത്തെ റ​യ​ൽ വാ​സ​ത്തി​നു​ശേ​ഷം 2018ലാ​ണ്​ യു​വ​ന്‍റ​സി​ലെ​ത്തി​യ​ത്.

Tags:    
News Summary - Manchester United Complete Signing Of Cristiano Ronaldo On 2-Year Contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.