ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് എവർട്ടനെതിരെ കളത്തിലിറങ്ങിയപ്പോൾ, ടീമിൽ വമ്പൻ അഴിച്ചു പണി നടത്തി കോച്ച് ഒലെ ഗണ്ണർ സോൾഷ്യെയർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരക്കിരുത്തി 4-2-3-1ന് ശൈലിയിൽ എഡിൻസൻ കവാനിയെ അക്രമണത്തിന് നിയോഗിച്ചാണ് ദൗത്യത്തിന് തയാറെടുത്തത്. പോർചുഗീസ് സൂപ്പർ താരം ഇതുവരെ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിലുണ്ടായിരുന്നു.
🔴 𝐓𝐄𝐀𝐌 𝐍𝐄𝐖𝐒 🔴
— Manchester United (@ManUtd) October 2, 2021
Presenting Ole's Reds to take on Everton 👊#MUFC | #MUNEVE
ഒപ്പം ആന്‍റണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ്, മാസൺ ഗ്രീൻവുഡ് എന്നിവരും മുന്നേറ്റത്തിലുണ്ട്. ജാഡൻ സാഞ്ചോയെയും പോൾ പോഗ്ബയെയും കരക്കിരുത്തി.
Don't mind us, just @Cristiano picking up 𝐚𝐧𝐨𝐭𝐡𝐞𝐫 award ✨
— Manchester United (@ManUtd) October 2, 2021
Presenting United's Player of the Month for September 🥇#MUFC pic.twitter.com/ueXTAL9b7R
ഫ്രഡിനും സ്കോട്ട് മെക്ടൊമിനേക്കുമാണ് മധ്യനിരയുടെ നിയന്ത്രണം. പ്രതിരോധത്തിൽ വിക്ടർ ലിൻഡലോഫ്, റാഫൽ വരാനെ, വാൻബിസാക്ക, ലൂക്ക് ഷോ എന്നിവരുണ്ട്. ഇരു ടീമുകൾക്കും നിർണായകമാണ് മത്സരം. ആറു വീതം മത്സരം പൂർത്തിയായപ്പോൾ, 13 പോയന്‍റ് ഇരു ടീമുകളും പങ്കിടുന്നു.
⚠️ 𝐓𝐄𝐀𝐌 𝐍𝐄𝐖𝐒! ⚠️
— Everton (@Everton) October 2, 2021
Here's how we line up against @ManUtd...
One change as Iwobi misses out and Gordon comes in. 🔄
COYB! 👊 #MUNEVE pic.twitter.com/0cr9G1KYlL
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.