ലണ്ടൻ: മാഞ്ചസ്്റ്റർ യുനൈറ്റഡ് ഉടമകളായ േഗ്ലസർ കുടുംബത്തിനെതിരെ പ്രതിഷേധം മൈതാനത്തെത്തിയ ദിനത്തിൽ നിർണായക പ്രിമിയർ ലീഗ് പോരാട്ടം നടത്താനാകാതെ നീട്ടിവെച്ചു. ആതിഥേയരായ മാഞ്ചസ്റ്റർ യുനൈറ്റഡും ലിവർപൂളും തമ്മിലെ പ്രിമിയർ ലീഗ് പോരാട്ടമാണ് അസാധാരണ സംഭവത്തിൽ നടത്താനാകാെത പോയത്. പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
1878ൽ ക്ലബ് സ്ഥാപന കാലത്തെ നിറങ്ങളണിഞ്ഞ് നേരത്തെ തന്നെ ആരാധകർ മൈതാനത്തിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. ഇവരിൽ ചിലർ അകത്ത് നുഴഞ്ഞുകയറി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ലാഭം മാത്രം ലക്ഷ്യമിട്ട് യൂറോപ്യൻ സൂപർ ലീഗ് രൂപവത്കരിക്കുകയും യുനൈറ്റഡ് അതിൽ ഭാഗമാകുകയും ചെയ്തതിലെ പ്രതിഷേധമാണ് പ്രിമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ആരാധക പ്രതിഷേധത്തിൽ കളി ഉപേക്ഷിക്കുന്നിടത്ത് കാര്യങ്ങൾ എത്തിച്ചത്. യുനൈറ്റഡിനൊപ്പം അഞ്ചു ടീമുകൾ കൂടി ഇംഗ്ലണ്ടിൽനിന്ന് യൂറോപ്യൻ സൂപർ ലീഗിൽ ചേരാൻ തീരുമാനിച്ചിരുന്നു. എല്ലാ ടീമുകളും പിന്നീട് പിന്മാറി. ആരാധക പ്രതിഷേധം കണക്കിലെടുത്തായിരുന്നു പിൻമാറ്റം. എല്ലാം അവിടെ അവസാനിപ്പിച്ച ക്ലബുകൾക്ക് പുതിയ ഭീഷണിയാണ് ഓൾഡ് ട്രാഫോഡിൽ ഒഴുകിയെത്തിയ ആരാധക പ്രതിേഷധം.
കളിക്കായി ടീമുകൾ ആദ്യ ഇലവനെ പ്രഖ്യാപിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, മൈതാനത്തെ സൂചനകളെ തുടർന്ന് ഹോട്ടലിൽനിന്ന് എത്തിയിരുന്നില്ല. തങ്ങളുടെ ടീം തങ്ങിയ ഹോട്ടലിനു പുറത്തും യുനൈറ്റഡ് ആരാധകർ എത്തി.
യുനൈറ്റഡ് ഉടമകളായ േഗ്ലസർ കുടുംബത്തിനെതിരെ ഏറെയായി പ്രതിഷേധം ശക്തമാണ്. ഇതാണ് വീണ്ടും സജീവമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.