ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യൽ ശേഷിക്കുന്ന സീസൺ സ്പാനിഷ് ക്ലബ്ബായ സെവിയ്യയിൽ പന്തുതട്ടും. വായ്പാ അടിസ്ഥാനത്തിലാണ് 26കാരനെ സെവിയ്യ ടീമിലെത്തിച്ചത്.
പാരീസിൽ നിന്നും മെഡിക്കൽ പരിശോധനകള്‍ക്ക് ഫ്രഞ്ച് താരം സെവിയ്യയിലേക്ക് പറക്കും.
ബാഴ്‌സലോണ, യുവന്റസ് ടീമുകൾ മാര്‍ഷ്യലിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും സെവിയ്യക്കൊപ്പം ചേരാനാണ് താരം തീരുമാനിച്ചത്. കളിക്കാൻ കൂടുതൽ അവസരം ലഭിക്കും എന്ന കണക്കുകൂട്ടലിലാണ് തീരുമാനം.
2015ൽ റെക്കോഡ് തുകക്കാണ് മാര്‍ഷ്യലിനെ മൊണാക്കോയില്‍ നിന്ന് യുനൈറ്റഡ് സ്വന്തമാക്കിയത്. 269 മത്സരങ്ങള്‍ കളിച്ച താരം 79 ഗോളുകള്‍ നേടി. പുതിയ സീസണില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാൻ തയാറെടുക്കുകയായിരുന്നു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജേഡന്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, മേസണ്‍ ഗ്രീന്‍വുഡ്, എഡിന്‍സണ്‍ കവാനി എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ പലപ്പോഴും മാര്‍ഷ്യലിന് അവസരം ലഭിച്ചില്ല.
പുതിയ സീസണില്‍ വെറും നാലുതവണ മാത്രമാണ് മാര്‍ഷ്യലിന് ആദ്യ ഇലവനില്‍ ഇടം നേടാനായത്. സെവിയ്യയ്ക്ക് വേണ്ടി കളിക്കാന്‍ താത്പര്യമുണ്ടെന്ന് മാര്‍ഷ്യല്‍ നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ ലാ ലിഗയില്‍ റയലിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് സെവിയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.