ബ്വേനസ് എയ്റിസ്: കാസാ റൊസാഡയിൽ ഒത്തുകൂടിയ പതിനായിരങ്ങളുടെ മുഖത്തു മുഴുവൻ ദുഃഖം തളംകെട്ടി നിൽക്കുന്നു. ആ ശവപ്പെട്ടി ദൃഷ്ടിയിൽ തെളിയുേമ്പാൾ മിക്കവരും വിതുമ്പിക്കരയുകയാണ്. ചിലർ അന്ത്യചുംബനങ്ങളെറിയുന്നു. മറ്റുചിലർ കണ്ണടച്ച് പ്രാർഥനയിലാണ്. ചിലർ പ്രകീർത്തിച്ച് പാട്ടുപാടുന്നു. പൂക്കളും ജഴ്സികളും പതാകകളുമെറിയുന്നു കുറേപ്പേർ...അവരിൽ വിവിധ പ്രായക്കാരും തരക്കാരുമുണ്ട്. ഡീഗോ അർമാൻഡോ മറഡോണയെന്ന ഇതിഹാസം കാസാ റൊസാഡയെന്ന പ്രസിഡൻഷ്യൽ പാലസിൽ അവസാന യാത്ര കാത്തുകിടക്കുേമ്പാൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ജനക്കൂട്ടം ഒരു നാടിന് ആ മഹാപ്രതിഭയോടുള്ള ആദരവിെൻറ സാക്ഷ്യമായിരുന്നു.
കാസാ റൊസാഡയിലേക്ക് ഇരമ്പിയെത്തിയ ജനക്കൂട്ടത്തിെൻറ മനസ്സിൽ ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിഹാസ താരം അന്ത്യനിദ്രയിലിരിക്കുന്ന ആ ശവപ്പെട്ടിയൊന്ന് കാണുക. അതിനായി അർജൻറീന ഒന്നാകെ പാലസിലേക്ക് ഒഴുകിയെത്തി. ഒരു േനാക്ക് കാണാൻ കഴിയാതെ പോയവർ നിലയ്ക്കാത്ത കണ്ണീരുമായി തെുരുവിൽ അലയുന്ന കാഴ്ചയുമേറെയായിരുന്നു. കൊട്ടാരത്തിലേക്ക് തിക്കിത്തിരക്കിയെത്തിയവരെ നിയന്ത്രിക്കാൻ സ്റ്റാഫിനും പൊലീസിനും ഫയർഫൈറ്റേഴ്സിനുമൊക്കെ ഏറെ പണിപ്പെടേണ്ടിവന്നു.
നാടിെന ലോകത്തിനുമുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ ഇതിഹാസതാരം നിത്യനിദ്ര പൂകിയപ്പോൾ അർജൻറീന നിശ്ചലമായിരുന്നു. രണ്ടു ദിനങ്ങളിൽ മറ്റെല്ലാം മറന്ന് ജനം ഡീഗോയുടെ ഓർമകൾക്കൊപ്പം നിലകൊണ്ടു. ആ സ്നേഹവായ്പിെൻറ തെളിവായിരുന്നു ബ്വേനസ് എയ്റിസിലേക്കുള്ള ജനപ്രവാഹം.
ജാഡിൻ ബെല്ല വിസ്ത സെമിത്തേരിയിലേക്കുള്ള ഡീഗോയുടെ അന്ത്യയാത്ര ദർശിക്കാൻ ആയിരങ്ങളാണ് പാതയോരത്ത് കാത്തുനിന്നത്. ഹൈവേ 25 ഡി മാേയായിൽ സെമിത്തേരിയിലേക്ക് പോകുന്ന ലൈനിൽ മറ്റു ഗതാഗതം പൊലീസ് ഒഴിവാക്കിയിരുന്നു. മൃതദേഹം വഹിച്ച വാഹനം അഭൂതപൂർവമായ ജനക്കൂട്ടമുയർത്തിയ തിരക്കിനിടെ നിൽക്കുേമ്പാൾ ഒന്നുതൊടാൻ ആളുകൾ തിത്തിത്തിരക്കുന്നത് കാണാമായിരുന്നു.
ബെല്ല വിസ്തയിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി മുപ്പതോളം പേർ മാത്രമാണ് ഡീഗോയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തത്. മറഡോണയുടെ മുൻ ഭാര്യ േക്ലാഡിയ വിലാഫാനെയും മക്കളായ ഡാൽമ, ജിയാനിന, ജാന, ഡീഗ്വിറ്റോ മറഡോണ എന്നിവരും സംസ്കാര ചടങ്ങിനുണ്ടായിരുന്നു. ദേശം മുഴുവൻ തനിക്കുവേണ്ടി കണ്ണീർ വാർക്കുേമ്പാൾ, ഇതിഹാസതാരം ബെല്ല വിസ്തെയിൽ മണ്ണിനടിയിൽ മറഞ്ഞു. മാതാപിതാക്കളെ സംസ്കരിച്ച അതേ സെമിത്തേരിയിലാണ് കളിയുടെ മഹാമാന്ത്രികനെയും അടക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.