ന്യൂഡൽഹി: 2021-22 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ മൈതാനങ്ങളിൽ ഉരുളുന്നത് നിവ്യ സ്പോൺസർ ചെയ്യുന്ന പ്രോ കാറ്റഗറി പന്തുകൾ. 'ആസ്ട്ര' എന്നു പേരിട്ടിരിക്കുന്ന പന്ത് ഫിഫയുടെ ഗുണനിലവാര റേറ്റിങ്ങിൽ ഏറ്റവും ഉയർന്ന സർട്ടിഫിക്കേഷനുള്ളതായിരിക്കും. പന്ത് ശരിയായ ബൗൺസ് ചെയ്യുന്നതും, വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷിയുള്ളതും, കൃത്യമായ റൗണ്ട്നെസുള്ളതുമായിരിക്കും. പന്തിന്‍റെ ഗുണനിലാവാരം പൂർണമായി പരിശോധിച്ചാണ് ഫിഫ പ്രോകാറ്റഗറി സർട്ടിഫിക്കറ്റ് നൽകുന്നത്.
ആസ്ട്രയുടെ ഗ്രാഫിക്ക് ഡിസൈൻ ഇന്ത്യൻ സംസ്കാരത്തെ സമന്വയിപ്പിക്കുന്നതും പുതിയ ഐ.എസ്.എൽ ബാളിന് ചലനാത്മകമായ പുതുമ നൽകുന്നതും കടും നീല, ചുവപ്പ് സ്ട്രോക്കുകളും പുരാതന ആസ്ട്രകളുടെ വ്യത്യസ്ത രൂപങ്ങളും ഉൾപ്പെടുത്തിയുള്ളവയാണ്. വെറും എട്ടു പാനലുകൾ ഉൾപ്പെടുത്തിയാണ് നിർമാണം.
വായുവിലൂടെ നീങ്ങുമ്പോഴും നിലത്ത് ഉരുളുമ്പോഴും മികച്ച പ്രകടനം പന്ത് നൽകും. പന്തിന്‍റെ സീം ദൈർഘ്യം 23 ശതമാനമായി കുറയുന്നതിനാൽ കളിക്കാരന് കൃതൃമായി ഷൂട്ട് ചെയ്യാനും, കുറഞ്ഞ രീതിയിൽ വെള്ളം ആഗിരണം ചെയ്യുന്നതിനാൽ പന്തിന്‍റെ ഭാരം ഈർപ്പമുള്ള അവസ്ഥയിൽ നിലനിർത്താനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.