ലീഗ്​ വണ്ണിൽ അതിവേഗ ഗോൾ സെഞ്ച്വറി; എംബാപ്പെക്കു പിടിക്കാൻ ഇനിയെ​​ത്ര റെക്കോഡുകൾ!

പാരിസ്​: കൗമാരക്കാരനായി ഫ്രഞ്ച്​ ടീം മൊണാക്കോയിൽ തുടങ്ങി ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊന്നായി അതിവേഗം ലോകം ജയിച്ച കിലിയൻ എംബാപ്പെ എന്ന 22കാരന്‍റെ പകിട്ടുള്ള ബൂട്ടുകളിൽ പിറന്ന്​ മറ്റൊരു റെക്കോഡ്​ കൂടി. ഫ്രഞ്ച്​ ലീഗിൽ അതിവേഗം 100 ഗോൾ നേടുന്ന താരമെന്ന ചരിത്രമാണ്​ ഞായറാഴ്ച ലിയോണിനെതി​രായ മത്സരത്തിൽ എംബാപ്പെ വെട്ടിപ്പിടിച്ചത്​. മത്സരത്തിൽ 4-2ന്​ ലിയോണിനെ കീഴടക്കി പി.എസ്​.ജി ഫ്രഞ്ച്​ ലീഗ്​ വണ്ണിൽ ഒന്നാം സ്​ഥാനം തിരിച്ചുപിടിച്ചു.

അതിവേഗവുമായി ആരെയും കീഴടക്കുന്ന എംബാപ്പെ 15ാം മിനിറ്റിൽ പി.എസ്​.ജിക്കായി ആദ്യ ഗോൾ കണ്ടെത്തി. പിന്നീട്​ ഡാനിലോ പെരേരോയും എയ്​ഞ്ചൽ ഡി മരിയയും ലക്ഷ്യം കണ്ടശേഷം 52ാം എംബാപ്പെ രണ്ടാം ഗോളും കണ്ടെത്തി. ലിയോണിനായ ഇസ്​ലാം സ്​ലിമാനി, കോർണെറ്റ്​ എന്നിവർ ആശ്വാസ ഗോളും കുറിച്ചു. വിജയത്തോടെ ഇതുവരെയും ഒന്നാം സ്​ഥാനം അലങ്കരിച്ച ലിലെയെ ഗോൾശരാശരിയിൽ മറികടന്ന്​ പി.എസ്​.ജി ലീഗിൽ ഒന്നാം സ്​ഥാനത്തേക്കു കയറി. 30 കളികളിൽ ഇരു ടീമുകൾക്കും 63 പോയിന്‍റാണുള്ളത്​. ലിയോൺ 60 പോയിന്‍റുമായി മൂന്നാമതും ഒരുപോയിന്‍റ്​ കുറഞ്ഞ്​ മൊണാക്കോ നാലാമതുമുണ്ട്​. പരിക്കിൽ വലഞ്ഞ്​ ആറാഴ്ച പുറത്തിരുന്ന ശേഷം നെയ്​മർ വീണ്ടും മൈതാനത്തിറങ്ങിയതും പി.എസ്​.ജി വീര്യം ഇരട്ടിയാക്കി. 70ാം മിനിറ്റിൽ എംബാപ്പെക്കു പകരക്കാരനായിട്ടായിരുന്നു നെയ്​മറുടെ രണ്ടാം വരവ്​.

2015-16 സീസണിൽ ലീഗ്​ വണ്ണിലെത്തിയ എംബാപ്പെ അടുത്ത വർഷം 15 ഗോളുകളുമായി അതിവേഗം താരമൂല്യമുയർത്തി. 2018-19 സീസണിൽ 33 ലേക്ക്​ ഉയർത്തിയ ഗോൾ എണ്ണം വലിയ പരിക്കില്ലാതെ തുടർന്നുള്ള സീസണുകളിലും തുടർന്നു. ഏറ്റവുമൊടുവിൽ നടപ്പു സീസണിലും ഇതിനകം 20 ഗോളുകൾ പി.എസ്​.ജിക്കായി താരം നേടിയിട്ടുണ്ട്​.

Tags:    
News Summary - Mbappe brings up 100th Ligue 1 goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT