പാരിസ്: പാരിസ് സെന്റ് ജർമന്റെ ഫ്രഞ്ച് ഫോർവേഡ് കീലിയൻ എംബാപ്പെയാവും ഇനി ലോകത്തെ വിലയേറിയ ഫുട്ബാളർ. സ്വിസ് റിസർച് ഗ്രൂപ്പായ സി.ഐ.ഇ.എസ് ഫുട്ബാൾ ഒബ്സർവേറ്ററിയുടെ നിരീക്ഷണപ്രകാരം റയൽ മഡ്രിഡിന്റെ വിനീഷ്യസ് ജുനിയറും രണ്ടാമതും മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലൻഡ് മൂന്നാമതുമാണ്.
റയൽ മഡ്രിഡിലേക്ക് മാറാനിരുന്ന എംബാപ്പെയെ 205.6 ദശലക്ഷം യൂറോക്കാണ് (ഏകദേശം 1705 കോടി രൂപ) പി.എസ്.ജി മൂന്ന് കൊല്ലത്തെ കരാറിൽ നിലനിർത്തിയത്. വിനീഷ്യസിന്റെ വില 185.3 ദശലക്ഷം യൂറോയും (1,538 കോടി രൂപ) ഹാലൻഡിന്റെത് 152.6 ദശലക്ഷം യൂറോയും (1,266 കോടി രൂപ). നിലവിലെ ട്രാൻസ്ഫർ റെക്കോഡ് ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ പേരിലാണ്. 2017ൽ 222 ദശലക്ഷം യൂറോ (1842 കോടി രൂപ) നൽകിയാണ് നെയ്മറെ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജി സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.