ലോകകപ്പ് വിജയത്തിനു പിന്നാലെ പി.എസ്.ജിയിൽ മടങ്ങിയെത്തി മെസ്സി

ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്‍റീനൻ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ക്ലബായ പാരിസ് സെന്‍റ് ജെർമെയ്‌നിൽ (പി.എസ്.ജി) തിരിച്ചെത്തി. ക്ലബ് അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

മെസ്സി ക്ലബുമായുള്ള കരാർ 2024 വരെ നീട്ടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ കരാർ തയാറാക്കുന്നതിന്‍റെ ഭാഗമായി മെസ്സി ക്ലബ് അധികൃതരുമായി ചർച്ച നടത്തും. ഫ്രഞ്ച് ലീഗ് വണ്ണിൽ മെസ്സിയില്ലാതെയാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പി.എസ്.ജി കളത്തിലിറങ്ങിയത്.

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ആർ.സി ലെൻസിനോട് പി.എസ്.ജി തോൽവി വഴങ്ങുകയും ചെയ്തു. ലീഗ് വണ്ണിൽ 32 മത്സരങ്ങൾക്കുശേഷമാണ് പി.എസ്.ജി തോൽവിയറിയുന്നത്. ലീഗിൽ 44 പോയന്‍റുമായി പി.എസ്.ജി തന്നെയാണ് ഒന്നാമത്. 40 പോയന്‍റുമായി ലെൻസ് രണ്ടാമതാണ്.

Tags:    
News Summary - Messi back to PSG after World Cup success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.