ബിരിയാണി വിളമ്പിയും കേക്ക് മുറിച്ചും മെസ്സിയുടെ പിറന്നാൾ സ്കൂൾ കുട്ടികൾക്കൊപ്പം ആഘോഷിച്ച് മെസ്സി ഫാൻസ് പത്തനാപുരം

അരീക്കോട് : ആഘോഷങ്ങൾ ഭക്ഷണം വിളമ്പിക്കൊണ്ടാകുമ്പോൾ സന്തോഷം ഇരട്ടിയാണ്.  ഫുട്ബോൾ ഇതിഹാസതാരം ലയണൽ മെസ്സിയുടെയുടെ പിറന്നാൾ  ലോകം പലതരത്തിൽ കൊണ്ടാടിയപ്പോൾ സ്കൂൾ കുട്ടികൾക്ക് ബിരിയാണി വിളമ്പി ആഘോഷിക്കുകയാണ് പത്തനാപുരം മെസ്സി ഫാൻസ്.       

പത്തനാപുരം ഗവണ്മെന്‍റ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണം നൽകിയത്. അധ്യാപകരുടെയും, പി ടി എ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ  സ്‌കൂളിൽ വെച്ചുതന്നെ പാചകം ചെയ്യുകയായിരുന്നു.

ബിരിയാണി വിളമ്പിയും കൈകൾ ഉയർത്തിപ്പിടിച്ച മെസ്സിയുടെ ഭീമൻ   നിറപ്പകിട്ടാർന്ന കരിമരുന്നു പ്രയോഗങ്ങൾ നടത്തിയും കുട്ടികളെ സന്തോഷിപ്പിച്ച് ഇഷ്ട താരത്തിന്റെ 35-ാം ജന്മദിനം മെസ്സി ഫാൻസ്  സ്വാദേറിയ ഓർമയാക്കി. 

കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഭക്ഷണം വിളമ്പിത്തന്നെയാണ് മെസ്സിയുടെ പിറന്നാൾ ഇവർ ആഘോഷിച്ചത്. കീഴുപറമ്പ് ബ്ലൈൻഡ് അന്തേവാസികൾക്ക് അന്നദാനവും കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തുമായിരുന്നു ആഘോഷം.

"തങ്ങളുടെ ഇഷ്ട താരത്തിന് കോപ്പ അമേരിക്കയും, ഫൈനലിസിമ കപ്പും നേടി കൊടുത്ത വർഷങ്ങളാണ് കഴിഞ്ഞു പോയത്. ഇനി ആകാംക്ഷയോടെ  കാത്തിരിക്കുന്നത് ഖത്തർ ലോക കപ്പാണ്. കിരീടം യാഥാർത്ഥ്യമാകുമെന്ന പൂർണ്ണ വിശ്വാസമുണ്ട്," ആരാധകർ പറഞ്ഞു.

Tags:    
News Summary - Messi fans celebrates his birthday with students, serving fried rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.