മാഡ്രിഡ് : ഫുട്ബാൾ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണശേഷം ആദ്യമായി കളത്തിലിറങ്ങിയ അർജൻറീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ആദരാഞ്ജലികൾ അർപ്പിക്കാൻ മറന്നില്ല. ഒസാസുനക്കെതിരായ മത്സരത്തിൽ ബാഴ്സക്കായി ഗോൾ നേടിയ ശേഷം ജഴ്സിയഴിച്ച് മറഡോണ അർജൻറീനിയൻ ക്ലബ്ബായ നെവൽസ് ബോയ്സിനായി അണിഞ്ഞിരുന്ന ജഴ്സി പ്രദർശിപ്പിച്ചു. തുടർന്ന് ആകാശത്തേക്ക് കൈകളുയർത്തിയാണ് മെസ്സി ആദരാഞ്ജലികൾ അർപ്പിച്ചത്.
മറഡോണയുടെ മരണത്തിന് പിന്നാലെ അർജൻറീനക്കും ഫുട്ബാളിനും ഇത് ദുഖത്തിെൻറ ദിനമാണെന്ന് മെസി പറഞ്ഞിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ ബാഴ്സലോണ ഒസാസുനയെ എതിരില്ലാത്ത നാലുഗോളിന് തരിപ്പണമാക്കിയിരുന്നു.
മൂന്നു തോൽവിയിൽ താളംതെറ്റിയ ബാഴ്സലോണയുടെ െപ്ലയിങ് ഇലവനിൽ മെസ്സിയും ഗ്രീസ്മാനും തിരിച്ചെത്തി.മാർട്ടിൻ ബ്രാത്വെയ്റ്റ് (29), അെൻറായിൻ ഗ്രീസ്മാൻ (42), ഫിലിപ് കുടീന്യോ (57), ലയണൽ മെസ്സി (73) എന്നിവരാണ് ബാഴ്സക്കായി ലക്ഷ്യംകണ്ടത്. ലാലിഗയിൽ 14 പോയൻറുമായി ഏഴാം സ്ഥാനത്താണ് ബാഴ്സ. റയൽ സൊസിഡാഡ്, അത്ലറ്റികോ മഡ്രിഡ് (23) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 17 പോയൻറുള്ള റയൽ നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.