മെസ്സി കൊച്ചിയിൽ കളിക്കും; മലപ്പുറത്ത് അർജന്റീനയുടെ ഫുട്ബാൾ അക്കാദമി

ലയണൽ മെസ്സിയുടെ​ നേതൃത്വത്തിലുള്ള അർജന്റീന സംഘം കൊച്ചിയിൽ കളിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയത്തിന്റെ പരിശോധനക്കായി നവംബറിൽ അർജന്റീനയിൽ നിന്നും സംഘമെത്തുമെന്നാണ് സൂചന. സ്​പെയിനിൽ കായികമന്ത്രി വി.അബ്ദുറഹ്മാനും അർജന്റീന ടീം അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായെന്നാണ് റിപ്പോർട്ട്.

നേരത്തെ കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം ഇ മെയിൽ സന്ദേശമയച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. 2024 ജനുവരിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2025 ഒക്ടോബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്താൻ സന്നദ്ധത അറിയിച്ചുവെന്നാണ് അന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞത്.

ലയണൽ മെസ്സി അടക്കമുള്ള അർജന്റീനയുടെ ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ചയായെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - Messi will play in Kochi; Argentina's Football Academy in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.