നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നും യുവതാരം പ്യൂട്ടിയയെ റാഞ്ചി ബ്ലാസ്​റ്റേഴ്​സ്​

ഐ.എസ്.എല്ലിൽ കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ബ്ലാസ്​റ്റേഴ്​സിലേക്ക്​ ഒരു യുവതാരം കൂടിയെത്തുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്​ എഫ്സി താരവും മിസോറം സ്വദേശിയുമായ ലാല്‍തങ്ക ഖോള്‍ഹ്രിങ്​ ആണ് വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങുക. പ്യൂട്ടിയ എന്നറിയപ്പെടുന്ന 22 കാരൻ ഒരേ സമയം സെന്‍റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗത്ഭ്യം തെളിയിച്ച താരം കൂടിയാണ്​. ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ 19 കാരനായ യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിങ്​ ഗില്ലും ബ്ലാസ്​റ്റേഴ്​സി​െൻറ ഭാഗമായിരുന്നു.

മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച പ്യൂട്ടിയ അതേവര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി 4 മല്‍സരങ്ങളിലാണ് കളിച്ചത്.

ഐ ലീഗില്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം ഐഎസ്എല്ലില്‍ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുത്ത താരത്തി​െൻറ ഏറ്റവും വലിയ പ്രത്യേകത സ്​ഫോടനാത്​മക വേഗതയാണ്​.

'ബ്ലാസ്റ്റേഴ്സ് കുടുംബത്തി​െൻറ ഭാഗമാകാനായതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല ആരാധകരുള്ള ടീമിൽ കളിക്കുക എന്ന സ്വപ്​നവും ബ്ലാസ്​റ്റേഴ്​സിൽ ചേരുന്നതിന്​ പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും കിരീടത്തിനായി കൊതിക്കുകയാണ്. ടീം വർക്കും ദൈവത്തി​െൻറ സ്വന്തം നാടി​െൻറ പിന്തുണയും ദൈവകൃപയും കൊണ്ട്​ കിരീടം കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പുതിയ ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസൺ തുടങ്ങുന്നതിനും വിജയം നേടാനും തിടുക്കമായി', -പ്യൂട്ടിയ പ്രതികരിച്ചു.

Tags:    
News Summary - Mizoram youngster Khawlhring joins Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.