'ഞാൻ ആകെ തകർന്നിരിക്കുന്നു..എന്നോട് ക്ഷമിക്കണം'; വികാരഭരിതനായി സലാഹ്

2017 ന് ശേഷം അദ്യമായാണ് ചാമ്പ്യൻസ് ലീഗ് കാണാതെ ലിവർപൂൾ പുറത്താകുന്നത്. ചെൽസിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് (4-1) തകർപ്പൻ ജയം നേടിയതോടെ ലിവർപൂളിന്റെ അവസാന പ്രതീക്ഷയും തകർന്നു. പുറത്താകലിൽ കടുത്ത വിഷമം രേഖപ്പെടുത്തി ഈജിപ്തിന്റെ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹ്.

'ഞാൻ ആകെ തകർന്നിരിക്കുകയാണെന്നും തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കുന്നില്ലെന്നും' സലാഹ് പറയുന്നു. 'ചാമ്പ്യൻസ് ലീഗിൽ എത്താൻ ആവശ്യമായതെല്ലാം ഉണ്ടായിട്ടും യോഗ്യത നേടാനായില്ല, ക്ഷമ ചോദിക്കുന്നുവെന്നും'  ചെൽസി- മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരശേഷം മുഹമ്മദ് സലാഹ് ട്വീറ്റ് ചെയ്തു.

പ്രീമിയർ ലീഗിൽ 19 ഗോളുകൾ നേടിയ സലാഹ് ഗോൾവേട്ടക്കാരിൽ നാലാമതാണ്. ചാമ്പ്യൻസ് ലീഗ് കൈവിട്ടതോടെ ലിവർപൂൾ 2017 ന് ശേഷം ആദ്യമായി യുവേഫ യൂറോപ്പലീഗിൽ പന്തുതട്ടും. 



Tags:    
News Summary - Mohamed Salah ‘devastated’ at Liverpool’s Champions League failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.