കൊൽക്കത്ത: ഐ ലീഗിൽ കരുത്തർ തമ്മിലുള്ള കൊമ്പുകോർക്കൽ ഇന്ന്. നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിയും കരുത്തരായ മുഹമ്മദൻ സ്പോർട്ടിങ്ങും വെള്ളിയാഴ്ച രാത്രി എട്ടിന് നേർക്കുനേർ അണിനിരക്കുമ്പോൾ അത് ഒന്നാം സ്ഥാനത്തിനുള്ള അങ്കം കൂടിയാവും.
ആറു കളികളിൽ 15 പോയൻറുമായി മുഹമദൻസാണ് ഒന്നാമത്. ഒരു മത്സരം കുറിച്ച് കളിച്ച ഗോകുലം 13 പോയന്റോടെ രണ്ടാമതും. ഏഴു കളികളിൽ ശ്രീനിധി ഡെക്കാനും 13 പോയന്റുണ്ട്. തോൽവിയറിയാതെയാണ് ഗോകുലത്തിന്റെ കുതിപ്പ്. ഏഴു ഗോളുകളുമായി സ്ലോവേനിയൻ സ്ട്രൈക്കർ താരം ലൂക മയ്സെൻ ആണ് ഗോുകലത്തിന്റെ ടോപ്സ്കോറർ. എം.എസ്. ജിതിൻ മൂന്നും ജമൈക്കക്കാൻ താരം ജോർഡൻ ഫ്ലെച്ചർ രണ്ടും ഗോൾ നേടിയിട്ടുണ്ട്. മുൻ ഗോകുലം താരം മാർകസ് ജോസഫാണ് മുഹമ്മദൻസിന്റെ കുന്തമുന. ഒമ്പത് ഗോളുമായി ജോസഫ് ആണ് ലീഗിലെ ടോപ്സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.