ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗ്രൂപ് എയിലെ കളി മറിനേഴ്സ് നേടിയത്. രണ്ടാം തോൽവിയോടെ ഹൈദരാബാദ് നോക്കൗട്ടിലെത്താതെ പുറത്തായി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ രാംലൽചുൻഗ ഹൈദരാബാദിനെ മുന്നിലെത്തിച്ചിരുന്നു. ഈ സ്കോറിൽ കളി മുന്നോട്ടുപോകവെ ഡിഫൻഡർ നിം ഡോർജി 84ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ ഹൈദരാബാദിന്റെ അംഗബലം പത്തായി. 88ാം മിനിറ്റിൽ ജെറെമി സോമിങ് ലുവയിലൂടെ സെൽഫ് ഗോൾകൂടി പിറന്നത് ഹൈദരാബാദിന് മറ്റൊരു തിരിച്ചടിയായി. സമനില പിടിച്ച ബഗാന് ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി ദിമിത്രി പെട്രാറ്റോസ് (90+2) ലക്ഷ്യത്തിലെത്തിച്ചു.
ആദ്യ കളിയിൽ ശ്രീനിധി ഡെക്കാനെയും തോൽപിച്ച ബഗാന് ഇതോടെ ആറു പോയന്റായി. ഹൈദരാബാദ് ഈസ്റ്റ് ബംഗാളിനോടും തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.