സ്റ്റുട്ട്ഗാർട്ട്: യൂറോകപ്പിൽ രണ്ടാം ജയം തേടി ഇറങ്ങിയ ആതിഥേയരായ ജർമനി ഹംഗറിക്കെതിരെ ഒരു ഗോളിന് മുന്നിൽ. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയ യുവ സ്ട്രൈക്കർ ജമാൽ മൂസിയാലായാണ് ജർമനിയെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചത്.
22ാം മിനിറ്റിലാണ് ജമാൽ മൂസിയാലയുടെ ഗോളെത്തുന്നത്. പെനാൽറ്റി ബോക്സിന് മുന്നിൽ നിന്ന് മൂസിയാലയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത്, ഗോൾ ലൈനിനികിലെ കൂട്ട പൊരിച്ചിലിനൊടുവിൽ നായകൻ ഇൽക്കായി ഗുണ്ടോഗൻ പിടിച്ചെടുക്കുകയായിരുന്നു. ഹംഗറിയുടെ ഗോൾ കീപ്പറുടെ കൈകൾക്കരികിൽ നിന്ന് കൊത്തിപറിച്ച് നൽകിയ പാസ് ജമാൽ മൂസിയാലക്ക് പോസ്റ്റിലേക്ക് തൊടുക്കുകയേ വേണ്ടിവന്നുള്ളൂ.
ആദ്യ പകുതിയിൽ പന്തിന്മേലുള്ള നിയന്ത്രണം ജർമനിക്കായിരുന്നെങ്കിലും ഹംഗറി നടത്തിയ കൗണ്ടർ അറ്റാക്കുകൾ ജർമൻ ഗോൾമുഖം നിരവധി തവണ വിറപ്പിച്ചു. ഹംഗറീയൻ സ്ട്രൈക്കർ ഡൊമനിക് സോബോസ്ലൈയുടെ എണ്ണം പറഞ്ഞ രണ്ടു ഫ്രീകിക്കുകളാണ് ജർമനിയെ വിറപ്പിച്ചത്. ആദ്യത്തേത് മാനുവൽ ന്യൂയർ തട്ടയകറ്റിയെങ്കിൽ രണ്ടാമത്തെത് റോളണ്ട് സലായ് വലയിലാക്കിയിരുന്നു. എന്നാൽ ഓഫ് സൈഡ് വിളിച്ചതോടെ ജർമനി രക്ഷപ്പെട്ടു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഹംഗറിയുടെ അപ്രതീക്ഷിത ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.