പാരിസിന്‍റെ സ്​നേഹത്തെ പ്രകീർത്തിച്ച്​ മെസ്സി; 'ഇവിടെ എനിക്ക്​ വീണ്ടും ചാമ്പ്യൻസ്​ ലീഗ്​ ജയിക്കണം'

പാരിസ്​: ഇക്കാലമത്രയും കരിയറിൽ പന്തുതട്ടിയ ബാഴ്​സലോണയിൽനിന്ന്​ ലോകം ഉറ്റുനോക്കിയ കൂടുമാറ്റത്തിലൂടെ പാർക്​ ഡി പ്രിൻസസിൽ അവതരിച്ചതിനു പിന്നാലെ പാരിസിന്‍റെ സ്​നേഹത്തെ പ്രകീർത്തിച്ച്​ ലയണൽ മെസ്സി. പി.എസ്​.ജിയിൽ തനിക്ക്​ ലഭിച്ച വരവേൽപ്​ അതിശയകരവും അത്രമേൽ ആഹ്ലാദദായകവുമായിരുന്നെന്ന്​ ലോക ഫുട്​ബാളിലെ മിന്നും താരം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

'ഇവിടെ ലഭിച്ച സ്വീകരണം അതിശയിപ്പിക്കുന്നതായിരുന്നു. വളരെയേറെ സന്തോഷവാനാണ്​ ഞാൻ. എന്‍റെ ടീമംഗങ്ങൾക്കൊപ്പം ചേരാൻ തിടുക്കമാവുന്നു. എത്രയും പെ​ട്ടെന്ന്​ കളി പുരരാംഭിക്കാനാവുമെന്നാണ്​ ഞാൻ കരുതുന്നത്​. അവിശ്വസനീയ ടീമാണിത്​. മികച്ച താരങ്ങൾക്കൊപ്പമാണ്​ ഞാൻ ഇവിടെ കളിക്കാൻ ഇറങ്ങുന്നത്​. അവർക്കൊപ്പം പരിശീലിക്കാനും കളിക്കാനുമൊക്കെ ഞാൻ ഏറെ ആഗ്രഹിക്കു​ന്നു. മഹത്തായ അനുഭവമായിരിക്കും അത്​.


'ഇവിടെ പുതിയ എതിർ ടീമുകളെയാണ്​ എതിരിടാനുള്ളത്​. ബാഴ്​സലോണയുമായി ഉടൻ മാറ്റുരക്കുമോയെന്ന്​ എനിക്കറിയില്ല. ബാഴ്​സലോണയിൽ തിരിച്ചുചെല്ലുന്നത്​ ഒരർഥത്തിൽ ഏറെ സന്തോഷകരമാണ്​. എന്നാൽ, അവിടെ വേറെ ജഴ്​സിയണിഞ്ഞ്​ ഇറങ്ങുകയെന്നത്​ മറ്റൊരു നിയോഗമാണ്​. അത്​ സംഭവിക്കാൻ പോകുന്ന കാര്യമാണ്​. നമുക്ക്​ കാണാം'- ബാഴ്​സലോണയുമായി മത്സരിക്കുന്നതിനെക്കുറിച്ച്​ മെസ്സി പറഞ്ഞു.

എന്നത്തേക്കാളും ആകാംക്ഷാഭരിതനാണ്​ ഞാൻ. ചാമ്പ്യൻസ്​ ലീഗിൽ വീണ്ടും ജേതാവാകുകയെന്നതാണ്​ പ്രധാന ലക്ഷ്യം. അത്​ നേടിയെടുക്കാനുള്ള യഥാർഥ ഇടത്തിലാണ്​ ഞാൻ എത്തിയിട്ടുള്ളത്​' -മെസ്സി പറഞ്ഞു.

Tags:    
News Summary - My goal is to win Champions League again -Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.