കോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ ഇന്ന് നിലവിലെ ജേതാക്കളായ മണിപ്പൂരും റണ്ണേഴ്സപ്പായ റെയിൽവേയും ഏറ്റുമുട്ടും. വൈകീട്ട് 3.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശക്കളി. 26 വർഷത്തെ ചാമ്പ്യൻഷിപ്പിൽ 25ാം തവണ ഫൈനലിലെത്തുന്ന മണിപ്പൂർ 21ാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യ കണ്ട മികച്ച താരമായ ഒയ്നാം ബെംബം ദേവിയുടെ പരിശീലക മികവാണ് മണിപ്പൂരിെൻറ കരുത്ത്. വനിത ഫുട്ബാളിലെ പവർഹൗസായ മണിപ്പൂരിെൻറ ഒമ്പത് പ്രമുഖ താരങ്ങൾ ഇന്ത്യൻ ടീമിലായതിനാൽ താരതമ്യേന ജൂനിയർ ടീമാണ് കളിക്കുന്നത്.
ചാമ്പ്യൻഷിപ്പിൽ എട്ട് ഗോളുകൾ നേടിയിട്ടുള്ള മമത എന്ന ഗോളടിയന്ത്രമാണ് റെയിൽവേയുടെ പ്രധാന താരം. ക്യാപ്റ്റൻ സുപ്രിയ റൗത്രേയുടെ ഓൾറൗണ്ട് മികവും തീവണ്ടിപ്പടക്ക് കരുത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.