ദേശീയ സീനിയർ വനിത ഫുട്ബാൾ: കേരളത്തിന് തോൽവി

ബംഗളൂരു: 28ാമത് ദേശീയ സീനിയർ വനിത ഫുട്ബാളിൽ കേരളത്തിന് സിക്കിമിനോട് ഒരു ഗോൾ തോൽവി. 74ാം മിനിറ്റിൽ സിമ്രാൻ ഗുരുങ് നേടിയ ഗോളിനാണ് സിക്കിം കേരളത്തെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ അസം മറുപടിയില്ലാത്ത രണ്ടുഗോളിന് ത്രിപുരയെ തോൽപിച്ചു.

ഛണ്ഡിഗഢ്-കർണാടക മത്സരം സമനിലയിലായി. ചൊവ്വ, ബുധൻ വിശ്രമ ദിനങ്ങളാണ്. വ്യാഴാഴ്ച രാവിലെ എട്ടിന് ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ കേരളം കർണാടകയെ നേരിടും. രാവിലെ 11ന് ത്രിപുര ഛണ്ഡിഗഢുമായും വൈകീട്ട് 3.30ന് അസം സിക്കിമുമായും ഏറ്റുമുട്ടും.

Tags:    
News Summary - National Senior Women's Football: Kerala lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.