നേഷൻസ് ലീഗ്; പോർച്ചുഗലിനും സ്പെയിനിനും ജയം; നാണംകെട്ട് ഹാലണ്ടും കൂട്ടരും

യുവേഫ നേഷൺസ് ലീഗ് ഫുടബാളിൽ മത്സരങ്ങൾ പുരോഗമിക്കുന്നു. ലീഗിലെ വമ്പൻ ടീമുകളെല്ലാം വിജയിച്ചുകൊണ്ടാണ് മുന്നേറുന്നത്. പോർച്ചുഗൽ, സ്പെയൻ, ജർമനി എന്നീ പ്രധാനപ്പെട്ട ടീമുകളെല്ലാം കഴിഞ്ഞ മത്സരത്തിൽ വിജയിച്ചു. പോളണ്ടിനെ തകർത്താണ് പോർച്ചുഗൽ കരുത്ത് കാട്ടിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. പോർച്ചുഗലിനു വേണ്ടി 26–ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് പറങ്കിപ്പടയുടെ അക്കൗണ്ട് തുറന്നത്. പിന്നീട് 37ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗീസ് ലീഡ് ഉയർത്തി.

78ാം മിനിറ്റിൽ പോളണ്ടിന്റെ പ്യോട്ടാ സെലെൻസ്കി ഗോൾ മടക്കി. പിന്നാലെ ജാൻ ബെഡ്നരേക് പോർച്ചുഗലിന്റെ മൂന്നാം ഗോൾ കരസ്ഥമാക്കിക്കൊണ്ട് വിജയം നേടി. ഡെൻമാർക്കിനെ സ്പെയിൻ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. മാർട്ടിൻ സുബിമെണ്ടിയാണ് സ്പെയിന്റെ വിജയഗോൾ നേടിയത്. ഗ്രൂപ്പ് ഡിയിൽ സ്വിറ്റ്സർലന്‍ഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സെർബിയ തോൽപിച്ചു. സെർബിയയ്ക്കു വേണ്ടി നിക്കോ എൽവേദി, അലക്സാണ്ടർ മിത്രോവിക് എന്നിവർ ഗോൾ നേടി. ജർമനി 2–-1ന്‌ ബോസ്‌നിയ ആൻഡ്‌ ഹെർസെഗോവിനയെ കീഴടക്കിയിരുന്നു.

അതേസമയം സൂപ്പർതാരം എർലിങ് ഹാലണ്ടിന്‍റെ നോർവെക്ക് നാണംക്കെട്ട തോൽവി. ഓസ്ട്രിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് നോർവെ തോറ്റത്. മാർക്കോ അർണോടോവിച്ച്  (8, 49–പെനൽറ്റി) ലിൻഹാർട്ട് (58), പോഷ് (62), ഗ്രിഗോറിഷ് (71) എന്നിവരാണ് ഓസ്ട്രിയയുടെ ഗോൾ സ്കോറർമാർ. 39ാം മിനിറ്റിൽ സോർലോതാണ് നോർവെയുടെ ആശ്വാസ ഗോൾ നേടിയത്.

Tags:    
News Summary - nations league results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.