ബൊഗോട്ട: കൊളംബിയ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി നെസ്റ്റർ ലോറൻസോ നിയമിതനായി. ടീം ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതോടെ പുറത്താക്കപ്പെട്ട റെയ്നാൾഡോ റുവേഡക്ക് പകരക്കാരനായാണ് 56കാരനായ അർജന്റീനക്കാരൻ സ്ഥാനമേൽക്കുന്നത്.
2006ൽ അർജന്റീനയുടെയും 2014ലും 2018ലും കൊളംബിയയുടെയും ലോകകപ്പ് ടീമുകളുടെ സഹപരിശീലകനായിരുന്നു ലോറൻസോ. അർജന്റീനക്കായി 13 മത്സരങ്ങൾ കളിച്ചിട്ടുള്ള ലോറൻസോ കഴിഞ്ഞ സീസണിൽ മെക്സിക്കോയിലെ ടൊലൂക ആൻഡ് ടൈഗേഴ്സ് ക്ലബിന്റെ പരിശീലകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.