നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം; ആറു മാസം മുതൽ 12 മാസം വരെ വിശ്രമം വേണ്ടിവരും

റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ബ്രസീലിലെ ബെലോ ഹൊറിസോണ്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിന്റെ ശസ്ത്രക്രിയ ബ്രസീൽ ദേശീയ ടീം ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു. എ.സി.എൽ ലിഗ്മന്റെിനും മെനിസ്കസിനുമാണ് പൊട്ടലുണ്ടായിരുന്നത്.

കഴിഞ്ഞമാസം ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. കാൽ നിലത്തുറപ്പിക്കാൻ പോലുമാകാത്ത താരം സ്ട്രെച്ചറിലാണ് ഗ്രൗണ്ട് വിട്ടത്. 

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശനിയാഴ്ചയോടെ തന്നെ താരം ആശുപത്രി വിട്ടേക്കും. അതേ സമയം, ആറു മാസം മുതൽ 12 മാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത കോപ അമേരിക്കക്ക് മുൻപ് ടീമിൽ തിരച്ചെത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധ്യത കുറവാണ്. 

ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പ് മാത്രമാണ് കളത്തിലേക്ക് തിരികെയെത്തിയത്‌. ലോക റെക്കോർഡ് തുകക്ക് രണ്ടുവർഷത്തെ കരാറിൽ സൗദി ക്ലബായ അൽഹിലാലിലെത്തിയ താരത്തിന് സീസൺ പൂർത്തിയാക്കാൻ പോലുമാകാതെ കളംവിടേണ്ടിവന്നു. 

Tags:    
News Summary - Neymar injury update: Al Hilal and Brazil forward undergoes successful knee surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.