റിയാദ്: പരിക്കിനെ തുടർന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന സൗദി ക്ലബ് അൽ ഹിലാലിന്റെ ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ റിയാദിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകീട്ടാണ് നെയ്മർ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയത്. കാൽമുട്ടിലെ ലിഗമെൻറിൽ വിള്ളലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ നെയ്മർ ഫുട്ബാളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ബ്രസീലിൽ ശസ്ത്രക്രിയക്ക് വിധേയനായി. സുഖം പ്രാപിച്ച ശേഷം അവിടെ തന്നെ ഫുട്ബാൾ പരിശീലനം തുടർന്നുവരികയായിരുന്നു.
ഈ സീസണിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് നെയ്മർ അൽ ഹിലാലിൽ ചേർന്നത്. ശേഷം അഞ്ച് മത്സരങ്ങളിൽ മാത്രമാണ് നെയ്ർ അൽഹിലാൽ ജഴ്സിയിൽ ഇറങ്ങിയത്. 2025 വരെ അൽ ഹിലാലുമായി നെയ്മറിന് കരാറുണ്ട്. പരിശീലനം തുടരുമെങ്കിലും അടുത്ത സീസണിന് മുമ്പ് അൽ ഹിലാലിനായി നെയ്മർ പന്തുതട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.