നെയ്മർ ഇന്ത്യയിൽ കളിക്കും; എ.എഫ്.സി ചാമ്പ്യൻ ലീഗിൽ അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ

ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ ഇന്ത്യയിൽ കളിച്ചേക്കും. എ.എഫ്.സി ചാമ്പ്യൻ ലീഗ് നറുക്കെടുപ്പിൽ സൗദി ക്ലബ് അൽ ഹിലാലും ഇന്ത്യൻ സൂപ്പർ ലീഗ് ടീം മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ വന്നതോടെയാണ് ബ്രസീൽ താരം ഇന്ത്യയിൽ പന്തുതട്ടാനുള്ള സാധ്യതയേറിയത്.

ഗ്രൂപ്പ് ഡിയിൽ അൽ-ഹിലാലി​നും മുംബൈ സിറ്റിക്കുമൊപ്പം ഇറാനിയൻ ക്ലബ് എഫ്.സി നസ്സാഹി മസൻഡരാൻ, ഉസ്ബക്കിസ്താനിൽ നിന്നുള്ള പി.എഫ്.സി നവ്ബഹർ നമങ്കൻ എന്നീ ക്ലബുകളുമുണ്ട്. ടൂർണമെന്റിൽ മുംബൈ സിറ്റി എഫ്.സിയുടെ മത്സരങ്ങൾ നടക്കുന്നത് പൂണെയിലെ സ്റ്റേഡിയത്തിലാണ്. ഹോം, എവേ ക്രമത്തിലാണ് ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ട മ​ത്സരങ്ങൾ നടക്കുക. ടീമുകൾക്ക് ഒരു ഹോം മാച്ചും എതിരാളിയുടെ സ്റ്റേഡിയത്തിലെ എവേ മാച്ചുമുണ്ടാകും.

നെയ്മറിനൊപ്പം അൽ ഹിലാൽ താരങ്ങളായ റൂബൻ നെവസ്, കൗലിബാലി, സാവിച്ച് എന്നിവരും കളിക്കാനെത്തും. അതേസമയം, മറ്റൊരു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്ലബ് ഗ്രൂപ്പ് ഇയിലാണ് ഇടംപിടിച്ചത്. സെപ്റ്റംബർ മുതലാണ് ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്.

Tags:    
News Summary - Neymar Jr. Set For First-Ever Official Match In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.